Sanju Samson: എടാ മോനെ..! സഞ്ജു ലോകകപ്പ് ടീമിന്റെ കീപ്പറാകുമെന്ന് റിപ്പോര്‍ട്ട്, വന്‍ ട്വിസ്റ്റ്

Indian team for T20 World Cup: ടി20 ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ ഐസിസി നല്‍കിയിരിക്കുന്ന അവസാന തീയതി മെയ് 1 ആയതിനാല്‍ ഇന്നോ നാളെയോ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചേക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2024, 10:29 AM IST
  • അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്.
  • വിക്കറ്റ് കീപ്പർ സ്ഥാനത്തേയ്ക്ക് ശക്തമായ മത്സരമാണ് നടക്കുന്നത്.
  • സഞ്ജു സാംസണും റിഷഭ് പന്തും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
Sanju Samson: എടാ മോനെ..! സഞ്ജു ലോകകപ്പ് ടീമിന്റെ കീപ്പറാകുമെന്ന് റിപ്പോര്‍ട്ട്, വന്‍ ട്വിസ്റ്റ്

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അക്ഷമരായിരിക്കുന്നതെന്ന് പറയാം. കാരണം മറ്റൊന്നുമല്ല, ഐപിഎല്ലില്‍ മിന്നും ഫോം തുടരുന്ന മലയാളി താരം സഞ്ജു സാംസണ്‍ തന്നെ. 

ജൂണില്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാന്‍ ഐസിസി, ടീമുകള്‍ക്ക് നല്‍കിയിരിക്കുന്ന അവസാന തീയതി മെയ് 1 ആണ്. അതിനാല്‍ ഇന്നോ നാളെയോ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഐപിഎല്‍ ടീം സെലക്ഷനില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങളെല്ലാം തന്നെ ഗംഭീരമായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 

ALSO READ: ചെന്നൈ സൂപ്പർ കിങ്‌സിന് തകര്‍പ്പന്‍ ജയം; ഹൈദരാബാദിനെ തകർത്തത് 78 റൺസിന്

ടീമിന്റെ വിക്കറ്റ് കീപ്പര്‍ ആരായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വാഹനാപകടത്തിലേറ്റ പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായ യുവതാരം റിഷഭ് പന്ത് ഐപിഎല്ലില്‍ വരവറിയിച്ചു കഴിഞ്ഞു. സഞ്ജു സാംസണ്‍ ഇതുവരെ കാണാത്ത രീതിയിലുള്ള പക്വതയാര്‍ന്ന പ്രകടനവുമായി സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സീനിയര്‍ താരം കെ.എല്‍ രാഹുലും മിന്നും ഫോമിലാണ്. മുംബൈ താരം ഇഷന്‍ കിഷന്‍ മോശം ഫോം തുടരുന്ന സാഹചര്യവുമുണ്ട്. 

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേയ്ക്കുള്ള മത്സരം ശക്തമായി തുടരുമ്പോള്‍ സെലക്ടര്‍മാര്‍ പ്രഥമ പരിഗണന നല്‍കുക സഞ്ജു സാംസണ് തന്നെയാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇഎസ്പിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സഞ്ജുവിനും പന്തിനും ടീമിലേയ്ക്ക് വിളിയെത്തും. അങ്ങനെയെങ്കില്‍ കെ.എല്‍ രാഹുല്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്റെ റോളിലാകും ഇറങ്ങുക. 

ഐപിഎല്ലില്‍ 9 മത്സരങ്ങള്‍ കളിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു 77.00 ശരാശരിയില്‍ 385 റണ്‍സ് അടിച്ചുകൂട്ടി കഴിഞ്ഞു. നാല് അര്‍ധ സെഞ്ച്വറികളാണ് സഞ്ജു നേടിയത്. റിഷഭ് പന്താകട്ടെ ആദ്യ 11 കളികളില്‍ നിന്ന് 44.22 ശരാശരിയില്‍ 398 റണ്‍സുമായി സഞ്ജുവിന് മുന്നിലുണ്ട്. ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തില്‍ പന്ത് 4-ാം സ്ഥാനത്തും സഞ്ജു 6-ാം സ്ഥാനത്തുമാണ്. 9 മത്സരങ്ങളില്‍ നിന്ന് 42.00 ശരാശരിയില്‍ 378 റണ്‍സ് നേടിയ രാഹുലാണ് സഞ്ജുവിന് പിന്നില്‍ 7-ാം സ്ഥാനത്ത്.  

ഇഎസ്പിഎൻ പുറത്ത് വിട്ട ഇന്ത്യൻ സാധ്യത ടീം

രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശിവം ദൂബെ, റിങ്കു സിങ്, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ / മുഹമ്മദ് സിറാജ്.

പരിഗണനയിലുള്ള മറ്റ് കളിക്കാർ: യുസ്വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, സന്ദീപ് ശർമ്മ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News