Trigrahi Yoga: ധനു രാശിയില്‍ ത്രിഗ്രഹയോഗം; ഈ രാശിക്കാര്‍ക്ക് അത്യപൂർവ്വ നേട്ടങ്ങൾ!

Venus Mercury Mars Conjunction: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനങ്ങള്‍ ശുഭ, അശുഭ യോഗങ്ങള്‍ സൃഷ്ടിക്കും. ശുക്രന്‍ ധനു രാശിയിലേക്ക് കടന്നിരിക്കുകയാണ്. ശുക്രന്റെ ഈ സംക്രമത്തിലൂടെ ലക്ഷ്മീ നാരായണ യോഗത്തോടൊപ്പം ത്രിഗ്രഹ യോഗവും രൂപം കൊള്ളുന്നു. 

Thrigrahi Yoga:  ശുക്രന്‍ ധനുരാശിയില്‍ പ്രവേശിക്കുന്നതിലൂടെ ത്രിഗ്രഹയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഒപ്പം ബുധനും ശുക്രനും ധനു രാശിയിലായതിനാല്‍ ലക്ഷ്മീ നാരായണ യോഗവും സൃഷ്ടിക്കും

1 /8

Venus Mercury Mars Conjunction: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനങ്ങള്‍ ശുഭ, അശുഭ യോഗങ്ങള്‍ സൃഷ്ടിക്കും. ശുക്രന്‍ ധനു രാശിയിലേക്ക് കടന്നിരിക്കുകയാണ്. ശുക്രന്റെ ഈ സംക്രമത്തിലൂടെ ലക്ഷ്മീ നാരായണ യോഗത്തോടൊപ്പം ത്രിഗ്രഹ യോഗവും രൂപം കൊള്ളുന്നു.

2 /8

ശുക്രന്‍ ധനുരാശിയില്‍ പ്രവേശിക്കുന്നതിലൂടെ ത്രിഗ്രഹയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഒപ്പം ബുധനും ശുക്രനും ധനു രാശിയിലായതിനാല്‍ ലക്ഷ്മീ നാരായണ യോഗവും സൃഷ്ടിക്കും. ഈ ശുഭയോഗങ്ങളുടെ ഫലം 6 രാശിക്കാർക്ക് വൻ നേട്ടങ്ങൾ സമ്മാനിക്കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.  

3 /8

മേടം (Aries):  മേടം രാശിക്കാര്‍ക്ക് ശുക്രന്‍, ബുധന്‍, ചൊവ്വ എന്നിവയുടെ കൂടിച്ചേരല്‍ ഗുണമുണ്ടാക്കും. ശുക്രന്റെ സ്വാധീനം മൂലം നിങ്ങള്‍ക്ക് യാത്രകള്‍ക്ക് അവസരമുണ്ടാകും.  കഠിനാധ്വാനത്തിന്റെ ഫലം വിജയത്തിന്റെ രൂപത്തില്‍ ഈ സമയം ലഭിക്കും. ഈ കാലയളവില്‍ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. പഠന ശേഷിയില്‍ വര്‍ദ്ധനവുണ്ടാകും. ക്രിയേറ്റീവ് മേഖലയിലും നിങ്ങള്‍ വളരെയധികം മെച്ചപ്പെടും.

4 /8

ഇടവം (Taurus):  ഈ രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗം വളരെ ഫലപ്രദമായിരിക്കും.  ജോലിയില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനം ലഭിക്കും. നിങ്ങളുടെ ശമ്പളം സ്ഥാനവും വര്‍ദ്ധിക്കും. ശുക്രന്റെ സ്വാധീനം നിമിത്തം വളരെയേറെ ധൈര്യം കാണാനാകും. സാമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഈ സമയം വളരെ നല്ലതായിരിക്കും. ഈ സാമ്പത്തിക പദ്ധതി ഭാവിയില്‍ നിങ്ങള്‍ക്ക് വളരെയേറെ ഗുണം സമ്മാനിക്കും. നിങ്ങളുടെ പരിശ്രമങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. 

5 /8

മിഥുനം (Gemini): മിഥുന രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗം ബിസിനസ്സില്‍ ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങളുടെ കരിയര്‍ വളരെ മികച്ചതായിരിക്കും. ചില വിദേശ ഇടപാടുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്കായി നിരവധി വഴികള്‍ തുറക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും പുരോഗതിയുണ്ടാകും. ഈ കാലയളവില്‍ വിവാഹിതര്‍ തമ്മിലുള്ള ബന്ധം മുമ്പത്തേക്കാള്‍ കൂടുതല്‍ നന്നാകും. 

6 /8

ചിങ്ങം (Leo): ശുക്രന്‍, ബുധന്‍, ചൊവ്വ എന്നിവരുടെ ത്രിഗ്രഹയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ സിന്ദരമായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സഹായം ലഭിക്കും. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ധാരാളം നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും.

7 /8

കന്നി (Virgo): കന്നി രാശിക്കാര്‍ക്ക് ശുക്രന്‍, ബുധന്‍, ചൊവ്വ എന്നിവ നല്ല ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് പൂര്‍ണ്ണമായ അഭിനന്ദനം ലഭിക്കും. കരിയറിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും കഴിയും. സാമ്പത്തികമായി ഈ ത്രിഗ്രഹയോഗം നിങ്ങള്‍ക്ക് അത്ഭുതകരമായിരിക്കും.  ഒന്നിനുപുറകെ ഒന്നായി നിരവധി സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് പണം സമ്പാദിക്കുന്നതിനുള്ള മറ്റ് ഉറവിടങ്ങള്‍ കണ്ടെത്തുന്നതില്‍ വിജയിക്കും. 

8 /8

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാര്‍ക്ക് ശുക്രന്‍, ബുധന്‍, ചൊവ്വ എന്നിവയുടെ സംയോജനത്താല്‍ രൂപപ്പെടുന്ന ത്രിഗ്രഹ യോഗത്തില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കുടുംബജീവിതത്തില്‍ അനുകൂലമായ ചില ഫലങ്ങള്‍ വന്നുചേരും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ബിസിനസുകാര്‍ക്കും ഈ കാലയളവില്‍ നല്ല ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും.  കരിയറില്‍ മികച്ച നേട്ടം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola