Surya Gochar 2023: ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ബുധാദിത്യ യോഗത്തിലൂടെ 4 ദിവസത്തിന് ശേഷം ലഭിക്കും വൻ നേട്ടങ്ങൾ

Surya-Budh Yuti: 2023 ഏപ്രിൽ 14 ന് സൂര്യൻ മേടത്തിലേക്ക് കടക്കും.  ബുധൻ നേരത്തെ മേടം രാശിയിലായതിനാൽ സൂര്യന്റെ പ്രവേശനത്തോടെ  മേട രാശിയിൽ ബുധാദിത്യയോഗം സൃഷ്ടിക്കും. ബുധാദിത്യ രാജയോഗം 3 രാശിക്കാർക്ക് അനുകൂലമായിരിക്കും.

 

Budhaditya Rajyog in Aries 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുന്ന ഒരു ഗ്രഹമാണ്. ഈ മാസം സൂര്യൻ മേട രാശിയിൽ പ്രവേശിക്കും. ഈ സമയം സൂര്യൻ മീനത്തിലാണ്. ഏപ്രിൽ 14 ന് സൂര്യരാശി മാറി മേടരാശിയിൽ പ്രവേശിക്കുന്നതോടെ ബുധാദിത്യയോഗം സൃഷ്ടിക്കും

1 /4

ബുധൻ നേരത്തെ മേട രാശിയിലുള്ളതുകൊണ്ടാണ് സൂര്യന്റെയും ബുധന്റെയും സംയോജനം ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നത്.  ഇത് ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഏപ്രിൽ 14 മുതൽ രൂപപ്പെടാൻ പോകുന്ന ബുധാദിത്യ രാജയോഗം 12 രാശികളിലും ശുഭ-അശുഭ ഫലങ്ങളുണ്ടാക്കും. ഇതിൽ 3 രാശികൾക്ക് മേടരാശിയിൽ രൂപം കൊള്ളുന്ന ബുധാദിത്യയോഗം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഏപ്രിൽ 14 മുതൽ ഏത് രാശിക്കാരുടെ ഭാഗ്യമാണ് തിളങ്ങാൻ പോകുന്നതെന്ന് നമുക്ക് നോക്കാം... 

2 /4

മേടം (Aries): സൂര്യൻ സംക്രമിച്ച് മേടത്തിൽ പ്രവേശിക്കുകയും ബുധനുമായി സഖ്യമുണ്ടാക്കുകയും ചെയ്യുത്തോടെ മേടരാശിയിൽ ബുധാദിത്യ രാജയോഗം രൂപപ്പെടും.  ഇതിലൂടെ മേടം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇത്തരക്കാരുടെ വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നാളിതുവരെയുണ്ടായിരുന്ന പണസംബന്ധമായ പ്രശ്നങ്ങൾ മാറും. ഈ രാശിക്കാർക്ക് ജോലി മാറണമെങ്കിൽ ഇത് നല്ല സമയമാണ്.

3 /4

കർക്കടകം (Cancer): സൂര്യനും ബുധനും ചേർന്ന് രൂപപ്പെടുന്ന രാജയോഗം കർക്കടക രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.  ഇവർക്ക് അവരുടെ കരിയറിൽ നേട്ടങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിക്കും. ബിസിനസ്സ് നന്നായി നടക്കും. പഴയ തർക്കങ്ങൾ പരിഹരിക്കപ്പെടുകയും കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകുകയും ചെയ്യും. ഈ സമയം നിങ്ങലീഡ് ഭാഗ്യം ശരിക്കും തെളിയും. 

4 /4

ചിങ്ങം (Leo): ബുധാദിത്യയോഗം ചിങ്ങം രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ നൽകും. ജോലികളിൽ നിങ്ങൾക്ക് വിജയം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. സൂര്യന്റെ ഈ സംക്രമം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം സന്തോഷം നൽകും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന പ്രമോഷൻ നിങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം ശമ്പള വർധനവിനുള്ള പൂർണ സാധ്യതകളുമുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola