Ayodhya Ram Temple: രാമക്ഷേത്രം മുതൽ വൃന്ദാവനം വരെ..! ഉത്തർപ്രദേശിലെ ഈ പുണ്യസ്ഥലങ്ങളും കാണേണ്ടതു തന്നെയാ

ജനുവരി 22 തിങ്കളാഴ്ച്ചയാണ് ഉത്തർപ്രദേശിലെ അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഭക്തർക്കായി അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം നടതുറക്കാൻ പോകുന്നത്.

1 /6

ഉത്തർപ്രദേശിൽ രാമക്ഷേത്രം മാത്രമല്ല  ജനങ്ങൾക്ക് സന്ദർശിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്. ആ പുണ്യയിടങ്ങളെക്കുറിച്ചാണ് ഇവിടെ വിവരങ്ങള്ർ നല്കിയിരിക്കുന്നത്.   

2 /6

രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വിശുദ്ധവുമായ സ്ഥലങ്ങളിലൊന്നായാണ് പ്രയാഗരാജ് കണക്കാക്കപ്പെടുന്നത്. ഇവിടെ നിങ്ങൾക്ക് ഖുസ്രോ ബാഗ്, അനന്ത് നാരായൺ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാം. ഓരോ 12 വർഷം കൂടുമ്പോഴും പ്രയാഗ്‌രാജിൽ കുംഭമേള നടക്കാറുണ്ട്.      

3 /6

പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ചിത്രകൂട് ഉത്തർപ്രദേശിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. കാമധേനു ഗുഹ, രഹസ്യ ഗോദാവരി, ജാനകി കുണ്ഡ് എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നു.   

4 /6

കൃഷ്ണ ഭക്തരുടെ ഏറ്റവും പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വൃന്ദാവനം. യമുനയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലാണ് ശ്രീകൃഷ്ണൻ തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. വൃന്ദാവനിൽ നിങ്ങൾക്ക് പ്രേം മന്ദിർ, രാധാ രാമൻ ക്ഷേത്രം, നിധിവൻ ഉൾപ്പെടെയുള്ള ക്ഷേത്രം  സന്ദർശിക്കാം. 

5 /6

രാജ്യത്തെ ഏറ്റവും പവിത്രമായ നഗരങ്ങളിലൊന്നാണ് വാരണാസി. ബനാറസ് എന്നും കാശി എന്നും ഇത് അറിയപ്പെടുന്നു. ഗംഗയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വാരണാസിയിൽ നിങ്ങൾക്ക് കാശി വിശ്വനാഥ ക്ഷേത്രം, സാരാനാഥിലെ ബുദ്ധമത കേന്ദ്രം, ഗംഗാ ആരതി എന്നിവ ആസ്വദിക്കാം.  

6 /6

നവാബുകളുടെ നഗരമായ ലഖ്‌നൗ അതിന്റെ സംസ്കാരത്തിനും നല്ല ഭക്ഷണത്തിനും തനതായ സംസ്കാരത്തിനും പേരുകേട്ടതാണ്. ബഡാ ഇമാംബര, ഹസ്രത്ഗഞ്ച് ബസാർ, അംബേദ്കർ മെമ്മോറിയൽ പാർക്ക്, ജുമാ മസ്ജിദ്, റൂമി ദർവാസ എന്നിവയാണ് ഇവിടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ.    

You May Like

Sponsored by Taboola