Thalapathy 68: വെങ്കട് പ്രഭുവും വിജയും ഒന്നിക്കുന്നു, ഒപ്പം യുവൻ ശങ്കർ രാജയും; 'ദളപതി 68' പ്രഖ്യാപനമായി

മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങളുടെ സംവിധായകനായ വെങ്കട്ട് പ്രഭു ഇത് ആദ്യമായാണ് വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : May 21, 2023, 05:58 PM IST
  • എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.
  • നിലവിൽ ലോകേഷ് കനരാജിന്റെ ലിയോയിലാണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
  • ഇതിന് ശേഷം ദളപതി 68ൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.
Thalapathy 68: വെങ്കട് പ്രഭുവും വിജയും ഒന്നിക്കുന്നു, ഒപ്പം യുവൻ ശങ്കർ രാജയും; 'ദളപതി 68' പ്രഖ്യാപനമായി

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി വിജയ്. ഹിറ്റ്മേക്കർ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ ദളപതി 68 ഒരുങ്ങുന്നു എന്നതാണ് പുതിയ അപ്ഡേറ്റ്. തന്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ അനൗണ്‍സ്മെന്‍റ് വീഡിയോ വിജയ് പങ്കുവച്ചു. എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിലവിൽ ലോകേഷ് കനരാജിന്റെ ലിയോയിലാണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ശേഷം ദളപതി 68ൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. 

മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68. യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. 2003ൽ റിലീസ് ചെയ്ത പുതിയ ഗീതൈയ്‌ക്ക് ശേഷം വിജയ്‌ യുവൻ ശങ്കർ രാജ കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vijay (@actorvijay)

ചിത്രം 2024ൽ റിലീസ് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. 

Also Read: Footage Movie: എഡിറ്റർ സൈജു ശ്രീധരന്റെ സംവിധാന സംരംഭം, നായിക മഞ്ജു വാര്യർ; 'ഫുട്ടേജ്' ചിത്രീകരണം തുടങ്ങി

 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ലിയോ'യാണ് വിജയ്‍യുടേതായി അണിയറയിൽ ഒരുങ്ങുന്നത്. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News