Vijay's Son : അൽഫോൻസ് പുത്രൻ ചിത്രത്തിൽ മകൻ അഭിനയിക്കണമെന്ന് വിജയ് ആഗ്രഹിച്ചിട്ടും എന്ത് കൊണ്ട് നടന്നില്ല?

അച്ഛനെപ്പോലെ മകൻ എപ്പോൾ സിനിമയിലേക്ക് വരും എന്നുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അൽഫോൻസ് പുത്രൻ കഥ പറയാൻ വന്ന കാര്യം വിജയ് ഓർത്തെടുത്തത്.    

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 05:31 PM IST
  • അച്ഛനെപ്പോലെ മകൻ എപ്പോൾ സിനിമയിലേക്ക് വരും എന്നുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അൽഫോൻസ് പുത്രൻ കഥ പറയാൻ വന്ന കാര്യം വിജയ് ഓർത്തെടുത്തത്.
  • ഈ കഥ അവന് ഇഷ്ടപ്പെട്ട് അവൻ അഭിനയിക്കണം എന്ന് വരെ ഞാൻ ആഗ്രഹിച്ച് പോയെന്ന് വിജയ് തുറന്ന് പറയുകയായിരുന്നു.
  • ഇതിന് കാരണമായ ഏറ്റവും ശ്രദ്ധേയമായി ചർച്ച ചെയ്യപ്പെടുന്ന കാരണം ജെസണിന് സംവിധാനത്തോടുള്ള താത്പര്യമാണ്.
Vijay's Son : അൽഫോൻസ് പുത്രൻ ചിത്രത്തിൽ മകൻ അഭിനയിക്കണമെന്ന് വിജയ് ആഗ്രഹിച്ചിട്ടും എന്ത് കൊണ്ട് നടന്നില്ല?

Chennai : ബീസ്റ്റിന്റെ പ്രൊമോഷൻ ഭാഗമായി സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്‌ത ദളപതി വിജയുടെ അഭിമുഖത്തിൽ മകൻ  ജെസൺ സഞ്ജയ് സിനിമയിലേക്ക് എത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്തിരുന്നു. അച്ഛനെപ്പോലെ മകൻ എപ്പോൾ സിനിമയിലേക്ക് വരും എന്നുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അൽഫോൻസ് പുത്രൻ കഥ പറയാൻ വന്ന കാര്യം വിജയ് ഓർത്തെടുത്തത്.  ഈ കഥ അവന് ഇഷ്ടപ്പെട്ട് അവൻ അഭിനയിക്കണം എന്ന് വരെ ഞാൻ ആഗ്രഹിച്ച് പോയെന്ന് വിജയ് തുറന്ന് പറയുകയായിരുന്നു. 

എന്നാൽ ഈ തുറന്ന് പറച്ചിലിന് പിന്നാലെ വിജയുടെ മകൻ അച്ഛന്റെ ആഗ്രഹം എന്ത് കൊണ്ട് നടത്തിയില്ലെന്ന ചർച്ചയിലാണ് സാമൂഹിക മാധ്യമങ്ങൾ. വിജയുടെ മകന് ക്യാമറയെ അഭിമുഖീകരിക്കാനുള്ള പ്രശ്‌നം മൂലമാണെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. വിജയുടെ മകൻ സിനിമയിലേക്ക് എത്തുമോയെന്ന് അറിയാനുള്ള ആഗ്രഹത്തിലാണ് പ്രേക്ഷകരും.

ഇതിന് കാരണമായ ഏറ്റവും ശ്രദ്ധേയമായി ചർച്ച ചെയ്യപ്പെടുന്ന കാരണം ജെയ്‌സണിന് സംവിധാനത്തോടുള്ള താത്പര്യമാണ്. കാനഡയിൽ നിന്ന് സിനിമ സംവിധാനത്തിൽ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്  ജെസൺ. അതിനാൽ തന്നെ ജെയ്‌സണിന് സംവിധാനത്തോടാണ് കൂടുതൽ താത്പര്യം. നിലവിൽ നിരവധി സ്ക്രിപ്റ്റുകളും തയ്യാറാക്കി വരികെയാണ് ഈ താരപുത്രനെന്നും  അഭ്യൂഹങ്ങൾ ഉണ്ട്.

ബാലതാരമായി ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ മാത്രമാണ് ഇതിന് മുൻപ്  ജെസൺ എത്തിയിരുന്നത്. "വേട്ടൈക്കാരൻ" എന്ന ചിത്രത്തിൽ വിജയോടൊപ്പം ഒരു പാട്ടിൽ നൃത്തം ചെയ്യാൻ സഞ്ജയ് എന്ന  ജെസൺ എത്തിയിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News