Omar Lulu: 'തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നിൽ ​ഗൂഢലക്ഷ്യം'; എക്സൈസ് വകുപ്പ് കേസെടുത്തതിൽ പ്രതികരിച്ച് ഒമർ ലുലു

Nalla Samayam Movie Case: ലഹരി ഉപയോഗിക്കുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും തനിക്കെതിരെയുള്ള ഈ ആക്രമണം ഗൂഢലക്ഷം വെച്ചിട്ടുള്ളതാണെന്ന് സംവിധായകൻ ഒമര്‍ ലുലു പ്രതികരിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 10:31 AM IST
  • ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് വകുപ്പ് കേസെടുത്തത്
  • ഇതിനെതിരെയാണ് ഒമർ ലുലു രംഗത്തെത്തിയിരിക്കുന്നത്
  • തനിക്കെതിരെ ​ഗൂഢാലോചന നടക്കുന്നുവെന്നാണ് ഒമർ ലുലു ആരോപിക്കുന്നത്
Omar Lulu: 'തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നിൽ ​ഗൂഢലക്ഷ്യം'; എക്സൈസ് വകുപ്പ് കേസെടുത്തതിൽ പ്രതികരിച്ച് ഒമർ ലുലു

തിരുവനന്തപുരം: നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തതിൽ പ്രതികരിച്ച് സംവിധായകൻ ഒമർ ലുലു. ലഹരി ഉപയോഗിക്കുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും തനിക്കെതിരെയുള്ള ഈ ആക്രമണം ഗൂഢലക്ഷം വെച്ചിട്ടുള്ളതാണെന്ന് ഒമര്‍ ലുലു പ്രതികരിച്ചു.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് വകുപ്പ് കേസെടുത്തത്. ഇതിനെതിരെയാണ് ഒമർ ലുലു രംഗത്തെത്തിയിരിക്കുന്നത്. നവംബർ 19-ന് ഇറങ്ങി 22 ലക്ഷം പേർ കണ്ട ചിത്രത്തിന് ഇപ്പോഴാണോ കേസെടുക്കുന്നതെന്നും ജാമ്യം എടുത്തിട്ട് വരാമെന്നും ഒമർ ലുലു സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറ‍ഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരെ ​ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി ഒമർ ലുലു രം​ഗത്തെത്തിയിരിക്കുന്നത്.

ALSO READ: Omar Lulu Case: 22 ലക്ഷം പേർ കണ്ട ട്രൈലറിന് ഇപ്പോഴാണോ കേസ്; ജാമ്യം എടുത്തിട്ട് വരാമെന്ന് ഒമർ ലുലു

ട്രെയിലറിൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്നായിരുന്നു പരാതി. ഇതേ തുടർന്ന് എക്സൈസ് അബ്കാരി നിയമം അടക്കമുള്ളവ ചുമത്തി കേസെടുത്തിരുന്നു. കോഴിക്കോട് റേഞ്ച് എക്സൈസാണ് കേസെടുത്തത്. സിനിമയുടെ ട്രെയിലറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ഒമർ ലുലുവിനെതിരെ ചുമത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News