Leo Movie Updates: കേരളത്തിലെ പ്രീ സെയിൽ മാത്രം 9 കോടി രൂപയിലേക്ക്; ലിയോ റീലിസിന് മുന്നേ മുടക്ക് മുതൽ നേടുമോ?

കേരളത്തിലെ പ്രീ സെയിൽ മാത്രം 9 കോടി രൂപയിലേക്ക് കുതിക്കുകയാണ്. വിദേശ രാജ്യങ്ങളിലും റെക്കോർഡുകൾ തിരുത്തിക്കുറിച്ച്‌ ലിയോ അഡ്വാൻസ് ബുക്കിങ് കുതിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 10:52 AM IST
  • റിലീസിന് നാല് ദിവസം മുമ്പ് മുൻകൂർ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ലിയോ ആഗോള ബോക്‌സ് ഓഫീസിൽ 61 കോടി രൂപ നേടി
  • ചിത്രത്തിൻറെ ആദ്യ ദിന ബോക്സോഫീസ് കളക്ഷനുകൾ വരെ പ്രവചിച്ചു കഴിഞ്ഞു
  • ആഗോളതലത്തിൽ എക്കാലത്തെയും ഉയർന്ന ഓപ്പണിംഗ് ദിന കളക്ഷനായി ചിത്രം മാറുമെന്ന് പ്രതീക്ഷിക്കുന്നു
Leo Movie Updates: കേരളത്തിലെ പ്രീ സെയിൽ മാത്രം 9 കോടി രൂപയിലേക്ക്; ലിയോ റീലിസിന് മുന്നേ മുടക്ക് മുതൽ നേടുമോ?

റിലീസാകും മുൻപ് തന്നെ ഇത്രയേറെ ഹൈപ്പ് കിട്ടിയ സൗത്ത് ഇന്ത്യൻ ചിത്രം ഇല്ലാ എന്ന് തന്നെ പറയാം. ഇതുവരെയുള്ള ടിക്കറ്റ് പ്രീ ബുക്കിങ് റെക്കോർഡുകൾ തകർത്താടുകയാണ് ചിത്രം.   കേരളത്തിലെ പ്രീ സെയിൽ മാത്രം 9 കോടി രൂപയിലേക്ക് കുതിക്കുകയാണ്. വിദേശ രാജ്യങ്ങളിലും റെക്കോർഡുകൾ തിരുത്തിക്കുറിച്ച്‌ ലിയോ അഡ്വാൻസ് ബുക്കിങ് കുതിക്കുകയാണ്. പ്രീ-സെയിൽസ് ബിസിനസിൽ കെജിഎഫ് 2 ഓപ്പണിംഗ് ഡേ കളക്ഷൻ ലിയോ
 മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

P2.39 വീക്ഷണാനുപാതത്തിലാണ് ലിയോ ചിത്രീകരിച്ചിരിക്കുന്നത്. Red_cinema dsmc3 ക്യാമറകൾക്കൊപ്പം ഫുൾ ഫ്രെയിം 1.8x cookeoptics അനാമോർഫിക്സ് ഉപയോഗിക്കുന്നു.കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ആണ് ലിയോയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ഏറ്റവും പുതിയ ട്രാക്ക് ചെയ്ത ഡാറ്റ അനുസരിച്ച്, റിലീസിന് നാല് ദിവസം മുമ്പ് മുൻകൂർ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ലിയോ ആഗോള ബോക്‌സ് ഓഫീസിൽ 61 കോടി രൂപ നേടി. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് 61.55 കോടി കവിഞ്ഞു. പ്രീ-ബുക്കിംഗിൽ നിന്ന് രജനിയുടെ 2.0 (95 കോടി രൂപ) മറികടന്ന് കോളിവുഡിന് ആഗോളതലത്തിൽ എക്കാലത്തെയും ഉയർന്ന ഓപ്പണിംഗ് ദിന കളക്ഷനായി ചിത്രം മാറുമെന്ന് പ്രതീക്ഷിക്കുന്നു.

 ഇതിനോടകം ചിത്രത്തിൻറെ ആദ്യ ദിന ബോക്സോഫീസ് കളക്ഷനുകൾ വരെ പ്രവചിച്ചു കഴിഞ്ഞു. പ്രീ ബുക്കിംഗുകളെ വെച്ച് നോക്കിയാൽ കുറഞ്ഞത് 10 കോടിയെങ്കിലും ആദ്യ ദിനം ചിത്രം നേടുമെന്ന് കേരള ബോക്സോഫീസ് ട്വീറ്റ് ചെയ്തു. ചിത്രം 650 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം 4000-ന് അടുത്തുള്ള ഷോകളായിരിക്കും ഉണ്ടായിരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News