Beast : നാളെ വിജയുടെ ബീസ്റ്റിനെ വരവേൽക്കാൻ അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനങ്ങൾ; കൂടാതെ ഫ്രീ ടിക്കറ്റും

Beast release :  വിവിധ കമ്പനികൾ തങ്ങളുടെ തൊഴിലാളികൾക്ക് ബീസ്റ്റ് കാണാൻ സൗജന്യ ടിക്കറ്റുകളും നൽകുന്നുണ്ട്.    

Written by - Zee Malayalam News Desk | Last Updated : Apr 12, 2022, 07:03 PM IST
  • ചിത്രത്തിനായി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
  • ചിത്രത്തിന് മുന്നോടിയായി വിജയ് ആരാധകർ ആഘോഷങ്ങളും തുടങ്ങി കഴിഞ്ഞു.
  • ഇപ്പോൾ അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള സ്ഥാപനങ്ങളുടെ നോട്ടീസ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
  • കൂടാതെ വിവിധ കമ്പനികൾ തങ്ങളുടെ തൊഴിലാളികൾക്ക് ബീസ്റ്റ് കാണാൻ സൗജന്യ ടിക്കറ്റുകളും നൽകുന്നുണ്ട്.
 Beast : നാളെ വിജയുടെ ബീസ്റ്റിനെ വരവേൽക്കാൻ അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനങ്ങൾ; കൂടാതെ ഫ്രീ ടിക്കറ്റും

Chennai : വിജയ് ചിത്രം നാളെ പുറത്തിറങ്ങാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങൾ നാളെ അവധി പ്രഖ്യാപിച്ചു. ചിത്രത്തിനായി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന് മുന്നോടിയായി വിജയ് ആരാധകർ ആഘോഷങ്ങളും തുടങ്ങി കഴിഞ്ഞു. ജീവനക്കാർക്ക് ചിത്രം ആദ്യ ദിവസം തന്നെ കാണാനുള്ള സൗകര്യം ഒരുക്കാനാണ് സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഇപ്പോൾ അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള സ്ഥാപനങ്ങളുടെ നോട്ടീസ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.  കൂടാതെ വിവിധ കമ്പനികൾ തങ്ങളുടെ തൊഴിലാളികൾക്ക് ബീസ്റ്റ് കാണാൻ സൗജന്യ ടിക്കറ്റുകളും നൽകുന്നുണ്ട്. ഏപ്രിൽ 14 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ബീസ്റ്റ്, എന്നാൽ കെജിഎഫ് 2 റിലീസാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 13 ന് റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ALSO READ: Beast Trailer : തീ പാറുന്ന പെർഫോമൻസുമായി വിജയ്; ബീസ്റ്റിന്റെ ട്രെയിലറെത്തി

 ചിത്രത്തിൽ ഒരു പട്ടാളക്കാരനായി ആണ് വിജയ് എത്തുന്നത്.  കലാനിധിമാരന്റെ സൺ പിക്ച്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിജയിയുടെ 65-ാം ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിൻറെ പ്രഖ്യാപനം വന്നത് മുതൽ ചിത്രത്തിനായി പ്രേക്ഷകരും ആരാധകരും അക്ഷമയോടെ കാത്തിരിക്കുകയാണ്. ചെന്നൈയിലെ ഒരു മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നതും, തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻറെ പശ്ചാത്തലം.

ചിത്രം വിജയുടെ മറ്റൊരു മാസ് പെർഫോമൻസ് ആയിരിക്കുമെന്നതിൽ സംശയമില്ല.  നെൽസൺ ദിലീപ് കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്.   നേരത്തെ ചിത്രത്തിലെ അറബിക് കുത്ത്, ജോളി ഒ ജിഖാനാ എന്നീ ഗാനങ്ങൾ വലിയ തോതിൽ വൈറലായിരുന്നു. തെന്നിന്ത്യൻ താരം പൂജ ഹെഡ്ഗെയാണ് വിജയുടെ നായികയായി ചിത്രത്തിലെത്തുന്നത്. മലയാളി നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ദിഖിയാണ് ബീസ്റ്റിലെ വില്ലൻ എന്നും റിപ്പോർട്ടുകളുണ്ട്.

അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മനോജ് പരമഹംസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ മാസ്റ്റർ എന്ന ചിത്രത്തിലാണ് അവസാനമായി വിജയ് അഭിനയിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News