Actress Akanksha Dubey : നടി അകാൻക്ഷ ദൂബെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Actress Akanksha Dubey Suicide : നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഏറ്റവും പുതിയ റീൽസ് പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിലാണ് ആത്മഹത്യ ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 02:56 PM IST
  • ബനാറസിലെ ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
  • പുതിയ സിനിമ ഷൂട്ടിങ് സംഘത്തിനോടൊപ്പം ഇന്ന് ചേരാനിരിക്കെയാണ് നടി മരിച്ച നിലയിൽ കണ്ടെത്തുന്നത്
Actress Akanksha Dubey : നടി അകാൻക്ഷ ദൂബെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

മുംബൈ : ഭോജ്പുരി നടി അകാൻക്ഷ ദുബെ ആത്മഹത്യ ചെയ്ത നിലയിൽ. ബനാറസിലെ ഹോട്ടൽ മുറിയിൽ നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉത്തർ പ്രദേശിലെ ബാദോഹി ജില്ലയിലെ പാർസിപൂർ സ്വദേശിനിയാണ് മരണപ്പെട്ട അകാൻക്ഷാ. 

നായക് തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി നടി ഇന്ന് ഞായറാഴ്ച സംഘത്തിനൊപ്പം ചേരാനിരിക്കെയാണ് താരം സ്വയം ജീവൻ അവസാനിപ്പിച്ചത്. രാവിലെ ഒമ്പത് മണിക്ക് മേക്കപ്പിനായി താരത്തെ ബന്ധപ്പെട്ടപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ നടിയെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ALSO READ : Actor Innocent Health: ഇന്നസെന്‍റിന് എക്മോ പിന്തുണയിൽ ചികിത്സ തുടരുന്നു, നില അതീവ ഗുരുതരം; മെഡിക്കൽ ബുള്ളറ്റിന്‍

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by  (@akankshadubey_official)

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് താരം തന്റെ ഇൻസ്റ്റഗ്രാമിൽ റീൽസും പങ്കുവെച്ചിരുന്നു. എന്നാൽ നടിയുടെ ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തുന്ന വാർത്തയാണ് ഇന്ന് രാവിലെ പുറത്ത് വന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by  (@akankshadubey_official)

അടുത്തിടെയാണ് നടിയുടെ മിട്ടി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഭോജ്പുരി ഗായകനും നടനുമായ യഷ് കുമാറാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൽ മറ്റൊരു ഭോജ്പുരി താരം രക്ഷ ഗുപ്തയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News