Hanging death: പ്രണയ വിവാഹം കഴിഞ്ഞ് രണ്ട് മാസം; നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

രാത്രി ഒൻപത് മണിയോടെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം ഭർതൃമാതാവും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 13, 2022, 10:43 AM IST
  • ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
  • കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്
Hanging death: പ്രണയ വിവാഹം കഴിഞ്ഞ് രണ്ട് മാസം; നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി: ഇടുക്കിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴയിൽ ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അനുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഈ സമയം ഭർതൃമാതാവും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തിൽ) ഡോ. ജോർജ്, ഐബി ദമ്പതികളുടെ മകളാണ് അനുഷ. ഓഗസ്റ്റ് പതിനെട്ടിനായിരുന്നു അനുഷയുടെയും മാത്യൂസ് കെ. സാബുവിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. പെൺകുട്ടി വിഷാദരോഗത്തിന് ചികിത്സയിൽ ആയിരുന്നുവെന്ന് ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പോലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി മധു ആർ.ബാബുവിനാണ് അന്വേഷണത്തിന്റെ ചുമതല.

നവവധു ഭർതൃവീട്ടിൽ മരിച്ച ചെയ്ത നിലയിൽ; വിവാഹം കഴിഞ്ഞിട്ട് പത്ത് ദിവസങ്ങൾ മാത്രം

കോഴിക്കോട്: നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി മാനിപുരം സ്വദേശിനി തേജ ലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 18 വയസായിരുന്നു.  പത്ത് ദിവസങ്ങൾക്ക് മുമ്പാണ് തേജ ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ഉണ്ണികുളം ഇയ്യാട് നീറ്റോറ സ്വദേശിയായ ജിനു കൃഷ്‌ണയാണ് തേജ ലക്ഷ്മി വിവാഹം ചെയ്തത്. ഭർതൃവീട്ടിലെ കിടപ്പ് മുറിയിലാണ് മരിച്ച നിലയിൽ തേജ ലക്ഷ്മിയെ കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തേജ ലക്ഷ്മിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ആദ്യം ഭർത്താവ് ജിനു കൃഷ്ണയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച രാവിലെ ജിനു കൃഷ്‌ണ തേജലക്ഷ്മി അനങ്ങുന്നില്ലെന്ന് പറഞ്ഞതോടെയാണ് വീട്ടിലുള്ള മറ്റുള്ളവർ മരണവിവരം അറിയുന്നത്. ഫെബ്രുവരി ഒമ്പതാം തീയതിയാണ് ഇരുവരും വിവാഹിതരായത്. ആര്യസമാജത്തിൽ വെച്ചായിരുന്നു വിവാഹം.

തേജ ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിലെ ജനൽ കമ്പിയിൽ കുരുക്കിട്ട് കെട്ടിയ നിലയിലുള്ള തുണി കണ്ടെത്തിയതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ഫെബ്രുവരി ഒമ്പതിന് തേജലക്ഷ്മിയെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വൈകുന്നേരത്തോടെ തേജ ലക്ഷ്മിയും ജിനു കൃഷ്‌ണയും പോലീസ് സ്റ്റേഷനിൽ ഹാജരാകുകയും, തേജ ലക്ഷ്മി ജിനുവിനോടൊപ്പം പോകുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News