Wild boar: ഇടുക്കിയിൽ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

Wild Boar Idukki: കഴിഞ്ഞ ദിവസം രാവിലെ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കാട്ടുപന്നി വീണ വിവരം അറിഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Apr 27, 2024, 12:08 PM IST
  • വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മച്ചിപ്ലാവില്‍ നിന്നുള്ള വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി
  • പിന്നീട് അടിമാലിയില്‍ നിന്നുള്ള ആര്‍ആർടി സംഘമെത്തി കാട്ടുപന്നിയെ വെടിവച്ച് കൊന്ന ശേഷം മൃതദേഹം മറവ് ചെയ്തു
Wild boar: ഇടുക്കിയിൽ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

ഇടുക്കി: കുരങ്ങാട്ടിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. കുരങ്ങാട്ടി മുട്ടത്ത് വിലാസിനിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടുപന്നി അകപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കാട്ടുപന്നി വീണ വിവരം അറിഞ്ഞത്.

കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് പന്നി വീണത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മച്ചിപ്ലാവില്‍ നിന്നുള്ള വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പിന്നീട് അടിമാലിയില്‍ നിന്നുള്ള ആര്‍ആർടി സംഘമെത്തി കാട്ടുപന്നിയെ വെടിവച്ച് കൊന്ന ശേഷം മൃതദേഹം മറവ് ചെയ്തു.

ALSO READ: വീണ്ടും ജനവാസ മേഖലയിൽ ഭീതി പരത്തി പടയപ്പ; കൃഷികൾ നശിപ്പിച്ചു

പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിലാസിനിയുടെ വീടിന് ഏതാനും മീറ്റര്‍ അകലെയാണ് കിണറുള്ളത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് കാട്ടുപന്നി അകപ്പെട്ടത്. ഈ കിണറ്റില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തായിരുന്നു കുടുംബം ശുദ്ധജലം ഉപയോഗിച്ചിരുന്നത്.

കിണറ്റില്‍ വീണ കാട്ടുപന്നി പരാക്രമം നടത്തിയതോടെ മോട്ടോറുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന സാധന സാമഗ്രികൾക്ക് നാശനഷ്ടമുണ്ടായി. കിണറ്റില്‍ അകപ്പെട്ട പന്നി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് മോട്ടോറുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സാധന സാമ​ഗ്രികൾക്ക് കേടുപാടുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News