Suicide: വിവാഹം കഴിഞ്ഞ് രണ്ട് മാസം; ഭർതൃ വീട്ടിൽ നവവധു തൂങ്ങി മരിച്ച നിലയിൽ

Bride hanged to death in husband's house: ഭർത്താവ് അക്ഷയ് രാജ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. 

Written by - Zee Malayalam News Desk | Last Updated : Aug 27, 2023, 12:26 PM IST
  • അരുവിക്കര മുളിലവിൻമൂട് സ്വദേശി രേഷ്മ (23 ) ആണ് മരിച്ചത്.
  • ഇൻക്വസ്റ്റ് നടത്തി മുതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
  • സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല.
Suicide: വിവാഹം കഴിഞ്ഞ് രണ്ട് മാസം; ഭർതൃ വീട്ടിൽ നവവധു തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: അരുവിക്കരയിൽ നവവധു ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തു. അരുവിക്കര മുളിലവിൻമൂട് സ്വദേശി രേഷ്മ (23 ) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 3 മണിക്കാണ് സംഭവം. 

രാവിലെ വാതിൽ തുറക്കാത്തതിനാൽ വീട്ടുകാർ നോക്കിയപ്പോഴാണ് രേഷ്മ ബെഡ്‌റൂമിലെ ഫാനിൽ തൂങ്ങി നിൽക്കുന്നത് കാണുന്നത്. ഭർത്താവ് അക്ഷയ് രാജ് വീട്ടിൽ ഇല്ലായിരുന്നു. ഉടൻ തന്നെ വീട്ടുകാർ അരുവിക്കര പോലീസ് സ്റ്റേഷനിൽ അറിയിച്ചു. ആ‍ർഡിഓയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മുതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മരണത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

ALSO READ: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നു എന്ന സംശയം ഭാര്യ രേഷ്മയ്ക്ക് ഉണ്ടായിരുന്നുവെന്നും അതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ചില ബന്ധുക്കൾ സൂചിപ്പിച്ചു. സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. ജൂൺ 12നാണ് ഇവരുടെ കല്യാണം നടന്നത്. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിയാണ് മരിച്ച രേഷ്മ. ഭർത്താവ് പുറത്ത് പോയ സമയത്താണ് വീട്ടിലെ ബഡ്‌റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണ്ടെത്തിയത് എന്നാണ് പോലീസും നൽകുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News