Tiger: ഒരു മാസത്തിനിടെ നാല് വളര്‍ത്തു മൃഗങ്ങളെ കൊന്നു; കടുവാ പേടിയില്‍ പുല്‍പ്പള്ളി, രണ്ടാമത്തെ കൂടും സ്ഥാപിച്ചു

Tiger attack in Wayanad: കടുവയെ മയക്കുവെടി വെച്ച് പിടികൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Written by - Zee Malayalam News Desk | Last Updated : Feb 8, 2024, 11:39 AM IST
  • നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് കൂടുവെക്കാൻ തീരുമാനമായത്.
  • കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് ആദ്യം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
  • നാട്ടുകാർ ബുധനാഴ്ച ചെതലയം റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി.
Tiger: ഒരു മാസത്തിനിടെ നാല് വളര്‍ത്തു മൃഗങ്ങളെ കൊന്നു; കടുവാ പേടിയില്‍ പുല്‍പ്പള്ളി, രണ്ടാമത്തെ കൂടും സ്ഥാപിച്ചു

കൽപ്പറ്റ: വയനാട് പുൽപ്പള്ളി സുരഭിക്കവലയിൽ കടുവക്കായി വനം വകുപ്പ് രണ്ടാമത്തെ കൂടും സ്ഥാപിച്ചു. ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നാട്ടുകാർ നടത്തിയ പ്രതിഷേധ സമരത്തിനൊടുവിൽ ആയിരുന്നു കൂടുവെക്കാൻ തീരുമാനമായത്. മേഖലയിൽ ഒരു മാസത്തിനിടെ നാല് വളർത്തു മൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് പ്രദേശത്തെ ജനവാസ കേന്ദ്രത്തിൽ ആദ്യം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പിന്നാലെ നാട്ടുകാരിൽ ചിലരും യാത്രക്കാരും കടുവയെ നേരിൽ കണ്ടു. പാടിച്ചിറയിൽ വളർത്തു മൃഗത്തെ കടുവ ആക്രമിച്ചതോടെ വനം വകുപ്പ് പ്രദേശത്ത് ആദ്യ കൂട് സ്ഥാപിച്ചു. ഇതിനു പിന്നാലെ പല തവണ കടുവയുടെ ആക്രമണം ഉണ്ടായി. 

ALSO READ: കാപ്പാ കേസ് പ്രതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ!

കഴിഞ്ഞ ദിവസം പാലമറ്റം സുനിലിന്റെ രണ്ട് വയസ്സ് പ്രായമുള്ള ആട് കൂടി കൊല്ലപ്പെട്ടതോടെ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന വളർത്ത മൃഗങ്ങളുടെ എണ്ണം നാലായി. കടുവയെ മയക്കുവെടി വെച്ച് പിടികൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബുധനാഴ്ച ചെതലയം റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി.

വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ പിടികൂടാനാകാതായതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. ഇതിനിടയിൽ പുൽപ്പള്ളി ഇരുളത്ത് ആളുകളെ ആക്രമിച്ച മലയണ്ണാനെ വനം വകുപ്പ് കെണിയൊരുക്കി പിടികൂടി. ഒരു മാസത്തിനിടെ പത്തോളം ആളുകളെയാണ് മലയണ്ണാൻ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News