Crime: കഞ്ചാവ് കടത്ത്; ഓയൂരില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

Three youths arrested with Ganja in Oyoor: പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 04:10 PM IST
  • പൂയപ്പള്ളി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്.
  • കഞ്ചാവുമായി മൂന്ന് യുവാക്കൾ ബൈക്കിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
  • യുവാക്കളുടെ പക്കൽ നിന്നും പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു.
Crime: കഞ്ചാവ് കടത്ത്; ഓയൂരില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

കൊല്ലം: ഓയൂരിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കരിങ്ങന്നൂർ അഞ്ഞൂറ്റി നാലിൽ നജുൻ മൻസിലിൽ 21 വയസുള്ള ജുനൈദ്, കരിങ്ങന്നൂർ, ഏഴാം കുറ്റിയിൽ പറങ്കിമാംവിള വീട്ടിൽ 22 വയസുള്ള ശ്രീജിത്ത്, മോട്ടോർകുന്ന് വാഴവിള വീട്ടിൽ 18 വയസുള്ള ഷിനാസ് എന്നിവരെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം റൂറൽ എസ്പിയുടെ കോമ്പിങ്ങിന്റെ ഭാഗമായി പൂയപ്പള്ളി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി മൂന്ന് യുവാക്കൾ ബൈക്കിൽ ഓയൂർ ജംഗ്ഷനിലേക്ക് വരുന്നതായി രഹസ്യ വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 

ALSO READ: മോഷണം പോയത് ലക്ഷങ്ങളുടെ ഏലക്ക; രാജാക്കാട്ടെ കള്ളനെ കണ്ടെത്താനായില്ല

ഇവരുടെ പക്കൽ നിന്നും പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു. പൂയപ്പള്ളി സി.ഐ. ബിജു, എസ്ഐ ഐ ഐമാരായ അഭിലാഷ്, ജയപ്രദീപ്, എ എസ് ഐമാരായ ബിനുജോർജ്, ചന്ദ്രകുമാർ, സി പി ഒ മധു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News