Kollam: കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Student Commit Suicde In Kollam: അടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ചുകൊണ്ട് നിൽക്കുന്നതിനിടെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയുടെ അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 06:28 AM IST
  • അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലത്ത് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
  • സംഭവം നടന്നത് കൊല്ലം കടയ്‌ക്കലിലാണ്
Kollam: കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലത്ത് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടന്നത് കൊല്ലം കടയ്‌ക്കലിലാണ്. കടയ്‌ക്കലിലെ പുനയം കോളനിയിൽ വേങ്ങവിള വീട്ടിൽ ശ്യാം-മാളു ദമ്പതികളുടെ മകളായ ശിവാനിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: Eid ul Fitr 2023: മാസപ്പിറ കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച

വ്യാഴാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ അമ്മ ശുചിമുറിയിൽ പോയിട്ട് തിരിക വന്നപ്പോൾ മകൾ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നതായി കാണുകയായിരുന്നു. ഈ സമയം അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തി കുട്ടിയെ കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. 

Also Read: Shukra Gochar: ശുക്രൻ ഇടവ രാശിയിൽ സൃഷ്ടിക്കും രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ! 

അടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ചുകൊണ്ട് നിൽക്കുന്നതിനിടെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയുടെ അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കടയ്‌ക്കൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News