Arrest: വർക്കല ക്ഷേത്രത്തിൽ വഞ്ചി കുത്തി തുറന്ന് കവർച്ച; പ്രതി പിടിയിൽ

Varkala temple Robbery: ക്ഷേത്ര സന്നിധിയിലെ പ്രധാന വഞ്ചി കുത്തി തുറന്ന് കവർച്ച നടത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 11, 2024, 09:57 PM IST
  • ഒക്ടോബർ 6ന് രാത്രിയാണ്‌ കവർച്ച നടന്നത്‌.
  • കൊല്ലം സ്വദേശിയാണ് അറസ്റ്റിലായത്.
  • സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം
Arrest: വർക്കല ക്ഷേത്രത്തിൽ വഞ്ചി കുത്തി തുറന്ന് കവർച്ച; പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കല ക്ഷേത്രത്തിൽ വഞ്ചി കുത്തി തുറന്ന് കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. വർക്കല ചെമ്മരുതി പനയറ തൃപ്പോരിട്ട കാവ് ക്ഷേത്രത്തിൽ ഒക്ടോബർ 6ന് രാത്രിയാണ്‌ കവർച്ച നടന്നത്‌. സംഭവത്തിൽ കൊല്ലം തങ്കശ്ശേരി ഇത്താക്കിൽ നഗർ വീട്ടിൽ  ജോയ് (49) ആണ് അറസ്റ്റിലായത്. 

കൊല്ലം പോലീസ് മറ്റൊരു കേസിൽ പിടികൂടി ചോദ്യം ചെയ്യവെയാണ് പ്രതി മോഷണക്കുറ്റം സമ്മതിക്കുന്നത്. സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് ജോയ്‌. ഒക്ടോബർ 6ന് രാത്രി 11 മണിയോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓട് ഇളക്കിയാണ് മോഷ്ടാവ് നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചത്. കമ്പിപ്പാരയും കുന്താലിയും വടിവാളുമായി മോഷ്ടാവ് ഉള്ളിൽ പ്രവേശിക്കുന്നതും മോഷണം നടത്തുന്നതുമായ   സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.  

ALSO READ: അയോധ്യ രാമക്ഷേത്രം: എസ്എൻഡിപി നിലപാട് സ്വാഗതാർഹം; വി.മുരളീധരൻ

ക്ഷേത്ര സന്നിധിയിലെ പ്രധാന വഞ്ചി കുത്തി തുറന്ന് കവർച്ച നടത്തുകയും മറ്റ് 5 ഓളം വഞ്ചികളിൽ 4 എണ്ണം വെട്ടി പൊളിക്കുകയും ചെയ്തു. 3 എണ്ണത്തിൽ പണം ഇല്ലാതിരുന്നതിനാൽ മോഷ്ടാവ് വഞ്ചിപ്പെട്ടി എടുത്തു എറിയുകയും ചെയ്തിരുന്നു. ഇരുട്ടായതിനാൽ കുത്തുവിളക്കിൽ തിരി ഇട്ട് തെളിച്ചാണ് ഇയാൾ മോഷണം നടത്തിയത്. 10,000 രൂപയോളം നഷ്ടപ്പെട്ടതായി ഭാരവാഹികൾ പോലീസിന് പരാതി നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News