ജപ്തി നടപടിയ്ക്കിടെ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുൻപിൽ പ്രതിഷേധിച്ചു

22ന് ഹിയറിങ്ങ് നിലനിൽക്കേ തിടുക്കപെട്ട് ജപ്തി നടപടിയിലേയ്ക് നീങ്ങിയത് വ്യക്തമാക്കണമെന്നും ആവശ്യം 

Written by - Zee Malayalam News Desk | Last Updated : Apr 21, 2024, 11:54 PM IST
  • അപകടം നടന്നത് പോലീസിന്റെ തെറ്റായ ഇടപെടൽ മൂലമാണെന്നും ഷീബയെ ആശുപത്രിയിൽ എത്തിയ്ക്കാൻ പോലിസ് സഹായിച്ചില്ലെന്നും ആക്ഷേപം.
  • കഴിഞ്ഞ ദിവസമാണ് നെടുംകണ്ടം സ്വദേശിയായ ഷീബ ദിലീപ് ജപ്തി നടപടികൾക്കിടെ സ്വയം തീ കൊളുത്തിയത്.
  • തുടർന്ന് ചികിത്സയിൽ ഇരിയ്ക്കെ മരണപെടുകയായിരുന്നു. മൃത ദേഹം നാല് മണിയോടെ നെടുംകണ്ടത്ത് എത്തിയ്കുകയും.
ജപ്തി നടപടിയ്ക്കിടെ  ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുൻപിൽ പ്രതിഷേധിച്ചു

ജപ്തി നടപടിയ്ക്കിടെ  ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹവുമായി എസ് എൻ ഡി പി യോഗം പ്രവർത്തകർ ബാങ്കിന് മുൻപിൽ പ്രതിഷേധിച്ചു. മരണപെട്ട ഷീബയുടെ ആശ്രിതർക്ക് ജോലി നൽകണമെന്ന് ആവശ്യം . 22ന് ഹിയറിങ്ങ് നിലനിൽക്കേ തിടുക്കപെട്ട് ജപ്തി നടപടിയിലേയ്ക് നീങ്ങിയത് വ്യക്തമാക്കണമെന്നും ആവശ്യം 

അപകടം നടന്നത്  പോലീസിന്റെ തെറ്റായ ഇടപെടൽ മൂലമാണെന്നും ഷീബയെ ആശുപത്രിയിൽ എത്തിയ്ക്കാൻ പോലിസ് സഹായിച്ചില്ലെന്നും ആക്ഷേപം. കഴിഞ്ഞ ദിവസമാണ് നെടുംകണ്ടം സ്വദേശിയായ ഷീബ ദിലീപ് ജപ്തി നടപടികൾക്കിടെ സ്വയം തീ കൊളുത്തിയത്. തുടർന്ന് ചികിത്സയിൽ ഇരിയ്ക്കെ മരണപെടുകയായിരുന്നു. മൃത ദേഹം നാല് മണിയോടെ നെടുംകണ്ടത്ത് എത്തിയ്കുകയും. മൃത ദേഹം വഹിച്ച ആംബുലൻസുമായി എസ് എൻ ഡി പി യൂണിയൻ ബാങ്കിന് മുൻപിൽ പ്രതിഷേധിയ്ക്കുകയും ചെയ്തു.

ഷീബ ദിലീപിന്റെ കുടുംബം ഭൂമി വാങ്ങിയപ്പോൾ 15 ലക്ഷം രൂപയാണ് വായ്പ നില നിന്നിരുന്നതെന്നും അത് 66 ലക്ഷം രൂപയിൽ അധികമായത് എങ്ങനാണെന്ന് ബാങ്ക് വ്യക്തമാക്കണമെന്നും പ്രവർത്തകർ ആവശ്യപെട്ടു. ഹിയറിങ്ങിന് സമയം നിലനിൽക്കെ പോലീസിന്റെ സഹായത്തോടെ തിടുക്കപെട്ട് ജപ്തി നടപടി സ്വീകരിയ്ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പ്രതിഷേധ സമരത്തിന് ശേഷം മൃത ദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു. വരും ദിവസങ്ങളിലും വിവിധ രാഷ്ട്രീയ സമുദായിക സംഘടനകളുടെ പ്രതിഷേധ സമരങ്ങൾ നടക്കും

Trending News