Suicide: ഡ്യൂട്ടിക്കിടെ കാണാതായ പോലീസുകാരൻ തൂങ്ങിമരിച്ച നിലയില്‍

Suicide: ഡ്യൂട്ടിക്കിടെ മരണപ്പെട്ടിട്ടും ഡിവൈഎസ്പിക്ക് മുകളിലുള്ള ഉദ്യോഗസ്ഥർ ആരും എത്തിയില്ല. ഇൻക്വസ്റ്റ് നടപടികൾക്കായി വടകര തഹസിൽദാർ ആണ് ഉണ്ടായിരുന്നത്. ആർഡിഒ എത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയും.

Written by - Zee Malayalam News Desk | Last Updated : Oct 24, 2023, 01:21 PM IST
  • ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽനിന്ന് കാണാതായ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • സംഭവം നടന്നത് കോഴിക്കോട് കുറ്റ്യാടിയിലാണ്
Suicide: ഡ്യൂട്ടിക്കിടെ കാണാതായ പോലീസുകാരൻ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽനിന്ന് കാണാതായ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടന്നത് കോഴിക്കോട് കുറ്റ്യാടിയിലാണ്. കുറ്റ്യാടി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പാതിരിപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: ഇടുക്കി കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുധീഷിനെ കാണാതായത്. തുടർന്ന് പോലീസുകാർ ടൗണിൽ വ്യാപകമായ തിരച്ചിൽ നടത്തുകയും. ശേഷം വൈകുന്നേരത്തോടെ ടിബി റോഡിലെ സ്വകാര്യ കെട്ടിടത്തിൻ്റെ മുകൾ നിലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  സ്റ്റേഷനിലെ മാനസിക സമ്മർദമാണ്  ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം  ആരോപിക്കുന്നത്. സുധീഷിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ ആർഡിഒ എത്താതിരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞു ബഹളം വയ്ക്കുകയും ഒടുവിൽ രാത്രി 12 മണിയോടെ വാഹനം വിട്ടുകൊടുക്കുകയുമായിരുന്നു.

Also Read: Sharad Purnima 2023: ശരദ് പൂർണിമയിൽ ലക്ഷ്മി കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും കുബേര നിധി!

ഡ്യൂട്ടിക്കിടെ മരണപ്പെട്ടിട്ടും ഡിവൈഎസ്പിക്ക് മുകളിലുള്ള ഉദ്യോഗസ്ഥർ ആരും എത്തിയില്ല. ഇൻക്വസ്റ്റ് നടപടികൾക്കായി വടകര തഹസിൽദാർ ആണ് ഉണ്ടായിരുന്നത്. ആർഡിഒ എത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയും. തുടർന്ന് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് പികെ സുരേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തകർ ആംബുലൻസ് തടയുകയുമായിരുന്നു.  മൃതദേഹം അഴിച്ചുമാറ്റുന്ന സമയത്ത് ബന്ധുക്കളെ അങ്ങോട്ട് അടുപ്പിച്ചില്ലെന്നും സുധീഷിനെ കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെന്നും പിന്നീട് ഈ മൊബൈൽ ഫോൺ കാണാതായതിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. 

Also Read: 7th Pay Commission: ജീവനക്കാരുടെ ആവശ്യം നിറവേറ്റി ഈ സർക്കാർ, ഡിഎ 3.75% വർദ്ധിപ്പിച്ചു

ജോലി സംബന്ധമായ വിഷയങ്ങളിൽ സുധീഷ് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്നും. കുറ്റ്യാടി സ്‌റ്റേഷനിൽ രജിസ്റ്റർചെയ്ത ധനകോടി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ സംഘത്തിന്റെ ഭാ​ഗമായിരുന്നു ഇദ്ദേഹമെന്നും പിന്നീട് ഈ കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നുവെന്നും. ചുമതല കെെമാറിയെങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കി നൽകുന്നതിന് ചുമതലപ്പെടുത്തിയത് സുധീഷിനെയായിരുന്നു. രേഖകൾ സമർപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതിൽ അദ്ദേഹം കടുത്ത സമ്മർദ്ദം അനുഭവിച്ചിരുന്നു എന്നുമാണ് കുടുംബം പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News