Arrest: വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്ന ചിത്രങ്ങളാക്കി മാറ്റി; യുവാവ് അറസ്റ്റിൽ

Youth arrested for morphing images of a student: അയിരൂർ സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 09:54 AM IST
  • 19കാരനായ കാർത്തിക് ബിജു ആണ് അറസ്റ്റിലായത്.
  • പോളി ടെക്‌നിക്ക് വിദ്യാർത്ഥിയാണ് കാർത്തിക് ബിജു.
  • ടെലിഗ്രാം ബോട്ട് ആപ്പ്ളിക്കേഷനിലൂടെയാണ് ചിത്രങ്ങൾ മോർഫ് ചെയ്തത്.
Arrest: വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്ന ചിത്രങ്ങളാക്കി മാറ്റി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്ന ചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി മുട്ടപ്പലം സ്വദേശി 19കാരനായ കാർത്തിക് ബിജു ആണ് അറസ്റ്റിലായത്. നഗരൂരിലെ ഒരു സ്വകാര്യ കോളജിലെ പോളി ടെക്‌നിക്ക് വിദ്യാർത്ഥിയാണ് കാർത്തിക് ബിജു.

ടെലിഗ്രാം ബോട്ട് ആപ്പ്ളിക്കേഷനിലൂടെയാണ് കാർത്തിക് വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തത്. അയിരൂർ സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ രക്ഷിതാക്കളാണ് പരാതിയായി പോലീസിനെ സമീപിച്ചത്. രക്ഷിതാക്കളുടെ പരാതിയിലാണ് അയിരൂർ പോലീസ് കാർത്തിക്കിനെ അറസ്റ്റ് ചെയ്തുത്. 

ALSO READ: ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

കാർത്തിക് അദ്ധ്യാപികമാരും വിദ്യാർത്ഥിനികളും ഉൾപ്പെടെയുള്ളവരുടെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ശേഖരിച്ച് മൊബൈലിൽ സൂക്ഷിച്ചിരുന്നതായും അയിരൂർ പോലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News