മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സിഎൻപുരം നടുവക്കാട്ടു പാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. 

Written by - Ajitha Kumari | Last Updated : Jul 11, 2022, 08:17 AM IST
  • മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സിഎൻപുരം നടുവക്കാട്ടു പാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
  • കുടുംബപ്രശ്‌നങ്ങലെ തുടർന്നാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്
മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സിഎൻപുരം നടുവക്കാട്ടു പാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.  ശരണ്യയുടെ മരണം ബിജെപി പ്രവർത്തകർക്ക് വലിയ ആഘാതമായിരിക്കുകയാണ്.  കുടുംബപ്രശ്‌നങ്ങലെ തുടർന്നാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.  മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയിരുന്നു മരണമടഞ്ഞ ശരണ്യ.  നല്ല കഴിവുള്ള വ്യക്തിയായിരുന്നു ശരണ്യ മാത്രമല്ല എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അതുകൊണ്ടുതന്നെ ശരണ്യയുടെ മരണത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പ്രവർത്തകർ. 

Also Read: Five Members Found Dead: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ!

അസ്വാഭാവിക മരണത്തിനാണ് പാലക്കാട് നോർത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ശരണ്യയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: Kerala Weather Report: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കൻ ഒഡിഷയ്ക്ക് മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യൂന മർദ്ദ പാത്തിയുമാണ് കാലവർഷക്കാറ്റുകളെ ശക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ശക്തമായ മഴയെ തുടര്‍ന്ന് കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല.  മാത്രമല്ല മുൻകൂട്ടി പ്രഖ്യാപിച്ച എസ്എസ്എൽസി സേ പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് വയനാട്ടിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട് എന്നാൽ കോളേജുകളെ അവധി ബാധിക്കില്ല. 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരള തീരത്ത് അതായത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ഇന്ന് രാത്രി 11.30 വരെ വൻ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും 
മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം തുടങ്ങിയ ജാഗ്രതാ നിർദ്ദേശങ്ങൾ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും നൽകിയിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News