Excise raid: ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വയനാട്ടില്‍ പരിശോധന; കഞ്ചാവും എംഡിഎംഎയും പിടികൂടി

Christmas - New Year special drive: മുത്തങ്ങ ചെക്ക് പോസ്റ്റിലും വെള്ളാരംകുന്നിലുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 24, 2023, 05:43 PM IST
  • മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 46.65 ഗ്രാം എം.ഡി.എം.എ പിടികൂടി.
  • വെള്ളാരംകുന്നിൽ വിൽപ്പനക്കായി സൂക്ഷിച്ച 80 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
  • ക്രിസ്തുമസ്- ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
Excise raid: ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വയനാട്ടില്‍ പരിശോധന; കഞ്ചാവും എംഡിഎംഎയും പിടികൂടി

കൽപ്പറ്റ: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി വയനാട്ടിൽ എക്സൈസ് പരിശോധന. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 46.65 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കോഴിക്കോട് എരഞ്ഞിക്കല്‍ കളത്തില്‍ വീട്ടില്‍ കെ.അഭി ആണ് പിടിയിലായത്.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസില്‍ നടത്തിയ പരിശോധനയിലാണ് അഭി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ക്രിസ്മസ് - പുതുവര്‍ഷത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസ് മേധാവി പ്രദം സിങ് ഐ. പി. എസിന്റെ നിര്‍ദേശപ്രകാരം നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എന്‍.ഒ സിബി, ബത്തേരി സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി അബ്ദുല്‍ ഷരീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ALSO READ: ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ കണ്ണൂരിൽ സ്ഫോടനം

വയനാട് വെള്ളാരംകുന്നിൽ ക്രിസ്തുമസ്- ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 80 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. വെള്ളാരംകുന്ന് നെടുപ്പാറ സ്വദേശി ഷംജാദിയാണ് പിടിയിലായത്. കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..    

Trending News