Ezhimala naval academy: ഏഴിമല നേവൽ അക്കാദമിയിലേക്ക് അതിക്രമിച്ച്‌ കയറാൻ ശ്രമം; കശ്മീർ സ്വദേശി പിടിയിൽ

Attempt to break into Ezhimala naval academy: ചോദ്യം ചെയ്തതിന് ശേഷം കൂടുതൽ അന്വേഷണത്തിനായി യുവാവിനെ പയ്യന്നൂർ പോലീസിന് കൈമാറി.

Written by - Zee Malayalam News Desk | Last Updated : Dec 26, 2023, 07:44 PM IST
  • ബാരാമുള്ള സ്വദേശി ഷെയ്ഖ് മുഹമ്മദ് മുർത്താസാണ് പിടിയിലായത്.
  • കഴിഞ്ഞ ദിവസം രാവിലെ 9.30ഓടെയാണ് സംഭവം.
  • കൂടുതൽ അന്വേഷണത്തിനായി പയ്യന്നൂർ പോലീസിന് കൈമാറി.
Ezhimala naval academy: ഏഴിമല നേവൽ അക്കാദമിയിലേക്ക് അതിക്രമിച്ച്‌ കയറാൻ ശ്രമം; കശ്മീർ സ്വദേശി പിടിയിൽ

അതീവ സുരക്ഷാ മേഖലയായ ഏഴിമല നേവൽ അക്കാദമിയിലേക്ക് അതിക്രമിച്ച്‌ കയറാൻ ശ്രമിച്ച കശ്മീർ സ്വദേശിയായ യുവാവിനെ പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ 9.30ഓടെയാണ് സംഭവം. കശ്മീർ ബാരാമുള്ള സ്വദേശി ഷെയ്ഖ് മുഹമ്മദ് മുർത്താസ് (21) നെയാണ് ഏഴിമല നേവൽ അക്കാദമി പ്രധാന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ നേവൽ അക്കാദിമിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കവേ പിടികൂടിയത്. 

ചോദ്യം ചെയ്തതിന് ശേഷം കൂടുതൽ അന്വേഷണത്തിനായി പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു. മതിയായ രേഖകളില്ലാതെ നേവൽ അക്കാദമിയിലേക്ക് കടന്നു കയറാൻ ശ്രമിച്ച കുറ്റത്തിന് I PC 447, 3 (1) (a) of official Secreat act വകുപ്പ് ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News