Viral Video: കാമുകനെ വിവാഹം ചെയ്യാനായി നവവധു പോലീസ് സ്റ്റേഷനിൽ കാട്ടികൂടിയ ഡ്രാമ..!വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും യുപിയിലെ ഹാമിർപൂരിൽ വിവാഹിതയായ യുവതി കാമുകനെ വിവാഹം കഴിക്കാനായി നടത്തുന്ന ബഹളം. 

Written by - Ajitha Kumari | Last Updated : Mar 31, 2023, 12:36 PM IST
  • കാമുകനെ വിവാഹം കഴിക്കാനായുള്ള നവ വധുവിന്റെ ഡ്രാമ വൈറൽ
  • സംഭവം നടന്നത് യുപിയിലെ ഹാമിർപൂർ ജില്ലയിലെ റാത്ത് കോട്‌വാലി പ്രദേശത്താണ്
  • വീഡിയോ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്
Viral Video: കാമുകനെ വിവാഹം ചെയ്യാനായി നവവധു പോലീസ് സ്റ്റേഷനിൽ കാട്ടികൂടിയ ഡ്രാമ..!വീഡിയോ വൈറൽ

Viral Video: നവവധു തന്റെ കാമുകനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിയതിന് പിന്നാലെ നടന്ന വൻ ഡ്രാമയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. സംഭവം നടന്നത് യുപിയിലെ ഹാമിർപൂർ ജില്ലയിലെ റാത്ത് കോട്‌വാലി പ്രദേശത്താണ്.  കാമുകനെ വിവാഹം കഴിക്കാൻ അപേക്ഷയുമായി എത്തിയ വിവാഹിതയായ പെൺകുട്ടി പോലീസുകാരുടെ മുന്നിൽ ബഹളം വയ്ക്കുകയും ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണുണ്ടായത്. ഓരോന്ന് പറയുന്നതിനിടയിൽ യുവതി നിലവിളിക്കുകയും അവിടെയുണ്ടായിരുന്ന കസേരകൾ തല്ലിത്തകർക്കുകയും, മൊബൈൽ എടുത്ത് നിലത്തെറിയുകയും എന്നുവേണ്ട എന്തൊക്കെയാണ് കാട്ടികൂടിയതെന്ന് അവർക്ക് തന്നെ അറിയില്ല എന്നതാകും സത്യം.

Also Read: Viral Video: കാര്യം നിസാരം.. വിവാഹവേദിയിൽ മുട്ടനടികൂടി വധൂവരന്മാർ..! വീഡിയോ വൈറൽ

സംഭവത്തിന്റെ മുഴുവൻ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൈറലായ വീഡിയോയിൽ നവവധു പോലീസ് സ്റ്റേഷനിൽ വന്ന് ബഹളം ഉണ്ടാക്കുകയും കാമുകനെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  ബഹളത്തിനിടയിലും  "ദോ ശാദി കരോഗെ എന്ന് യുവതി പറയുന്നതും നിങ്ങൾക്ക് കേൾക്കാൻ കഴിയും.  രീതി കണ്ടിട്ട് വധു മദ്യലഹരിയിലാണെന്നാണ് തോന്നുന്നത്.  ബഹളമുണ്ടാക്കുന്നു യുവതിയെ അവിടെയുള്ള വനിതാ കോൺസ്റ്റബിൾമാരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരേയും മറിച്ചിട്ടുകൊണ്ട് യുവതി ബഹളം വയ്ക്കുകയാണ്.    യുവതിയെ നിയന്ത്രിക്കാൻ വനിതാ കോൺസ്റ്റബിൾമാർ നന്നേ പാടുപെട്ടുവെന്നുതന്നെ പറയാം.  വീഡിയോ കാണാം...

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

 

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോ Deepika Narayan Bhardwaj എന്ന ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 148.1 k വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.  പല തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.  അതിൽ ചിലർ വധുവിനെ സപ്പോർട്ട് ചെയ്യുന്നുണ്ട് ചിലർ കുറ്റപ്പെടുത്തുമുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News