Medicine Price: ഏപ്രിൽ 1 മുതൽ 800 അവശ്യ മരുന്നുകൾക്ക് വില കൂടിയേക്കും, കാരണമിതാണ്

Medicine Price:  റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തം 800 മരുന്നുകളുടെ വിലയിലാണ് വര്‍ദ്ധന ഉണ്ടാവുക. ഈ  മരുന്നുകളിൽ വേദനസംഹാരികൾ, ആന്‍റിബയോട്ടിക്കുകൾ, ആന്‍റി-ഇൻഫെക്ഷൻ മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 01:21 PM IST
  • വ്യവസായ രംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി, മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വില 15 മുതൽ 130 ശതമാനം വരെ വർദ്ധിച്ചു.
Medicine Price: ഏപ്രിൽ 1 മുതൽ 800 അവശ്യ മരുന്നുകൾക്ക് വില കൂടിയേക്കും, കാരണമിതാണ്

Medicine Price: വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാര്‍ക്ക് ഇനി അവശ്യ മരുന്നുകള്‍ക്കും നല്‍കണം അധിക വില. അതായത്, ഏപ്രിൽ 1, 2024  മുതൽ അവശ്യ മരുന്നുകളുടെ വിലയിൽ സാരമായ വര്‍ദ്ധനയുണ്ടായേക്കും.

Also Read:  Stop Drinking Tea: ഒരു മാസത്തേയ്ക്ക് ചായ ഉപേക്ഷിച്ചു നോക്കൂ, അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ കാണാം 

റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തം 800 മരുന്നുകളുടെ വിലയിലാണ് വര്‍ദ്ധന ഉണ്ടാവുക. ഈ  മരുന്നുകളിൽ വേദനസംഹാരികൾ, ആന്‍റിബയോട്ടിക്കുകൾ, ആന്‍റി-ഇൻഫെക്ഷൻ മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് സാധാരണക്കാരുടെ പോക്കറ്റിനെ ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 

Also Read: Kerala SET 2024 : സെറ്റ് പരീക്ഷ; ജൂലൈ സെക്ഷനുള്ള രജിസ്ട്രേഷന് തുടക്കമായി, അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ

വാര്‍ഷിക മൊത്തവില സൂചികയിലെ (ഡബ്ല്യുപിഐ) മാറ്റത്തിന് ശേഷം, ദേശീയ അവശ്യമരുന്ന് പട്ടികയിൽ (എൻഎൽഇഎം) വരുന്ന മരുന്നുകളുടെ വിലയിൽ 0.0055% വർദ്ധനവ് സർക്കാർ അംഗീകരിക്കാൻ പോകുന്നു. നാണയപ്പെരുപ്പം വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ വില വര്‍ദ്ധിപ്പിക്കണമെന്ന മരുന്നു കമ്പനികളുടെ ആവശ്യം കഴിഞ്ഞ കുറച്ചു നാളുകളായി ഉയർന്നിരുന്നു.

വ്യവസായ രംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി, മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വില 15 മുതൽ 130 ശതമാനം വരെ വർദ്ധിച്ചു. പാരസെറ്റമോളിന്‍റെ വില 130 ശതമാനവും എക്‌സിപിയന്‍റുകളുടെ വില 18-262 ശതമാനവുമാണ് വര്‍ദ്ധിച്ചത്. ഇത് മരുന്ന് നിര്‍മ്മാണ ചിലവിനെ സാരമായി ബാധിച്ചിരുന്നു. 

മുന്‍പ് 2022ൽ മരുന്നുകളുടെ വില 10 - 12 % വരെ വര്‍ദ്ധിപ്പിച്ചിരുന്നു. വർഷത്തിലൊരിക്കൽ മാത്രമാണ് മരുന്നുകളുടെ വിലയിൽ ഇത്തരത്തില്‍ മാറ്റം വരുത്തുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മരുന്നുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ചേരുവകളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനയാണ്‌ ഉണ്ടായിരിയ്ക്കുന്നത് എന്നാണ് മരുന്ന് കമ്പനികളുടെ അവകാശവാദം. 

മരുന്ന് വിലയില്‍ വര്‍ദ്ധന ആവശ്യപ്പെട്ട്  ആയിരത്തിലധികം മരുന്ന് നിർമ്മാതാക്കളുടെ നേതൃത്വത്തിലുള്ള സംഘം വിലയിൽ മാറ്റം വരുത്താൻ സർക്കാരിനോട് അനുമതി ആവശ്യപ്പെട്ടിരുന്നു. മരുന്ന് വിപണി ഇന്ന്  കനത്ത നിര്‍മ്മാണ ചിലവാണ്‌ നേരിടുന്നത് എന്നും  മരുന്നുകളുടെ വിലയില്‍ ഉണ്ടാകുന്ന നേരിയ വര്‍ദ്ധന `'ജനങ്ങളെ അധികം ബാധിക്കില്ല' എന്നുമാണ്  മരുന്ന് കമ്പനികള്‍ അവകാശപ്പെടുന്നത്.  

അവശ്യ മരുന്നുകളുടെ വിലയിലാണ് വര്‍ദ്ധന ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്.  ഈ പട്ടികയില്‍ ആളുകള്‍ക്ക് ഏറെ ആവശ്യമായ, മിക്ക ആളുകൾക്കും ഉപയോഗപ്രദമായ അത്തരം മരുന്നുകൾകൂടി  ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പാരസെറ്റമോൾ, അസിത്രോമൈസിൻ, വിറ്റാമിനുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News