Death: മുതിർന്ന ബിജെപി നേതാവുമായുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തായി; വനിതാ നേതാവ് ജീവനൊടുക്കി

BJP woman leader death: സംസ്ഥാന ബിജെപിയുടെ പ്രമുഖ നേതാവായ ഇന്ദ്രാണി തഹബിൽദാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2023, 06:30 PM IST
  • ഗുവാഹത്തിയിലെ ബാമുനിമൈഡം മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
  • സംസ്ഥാന ബിജെപിയുടെ പ്രമുഖ നേതാവായ ഇന്ദ്രാണി തഹ്ബിൽദാറാണ് മരിച്ചത്.
  • സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
Death: മുതിർന്ന ബിജെപി നേതാവുമായുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തായി; വനിതാ നേതാവ് ജീവനൊടുക്കി

ഗുവാഹത്തി: അസമിൽ ബിജെപി വനിതാ നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ. പാർട്ടിയിലെ മറ്റൊരു മുതിർന്ന നേതാവിനൊപ്പമുള്ള ചില സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ബിജെപി വനിതാ നേതാവ് ആത്മഹത്യ ചെയ്തത്. ഗുവാഹത്തിയിലെ ബാമുനിമൈഡം മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 

സംസ്ഥാന ബിജെപിയുടെ പ്രമുഖ നേതാവായ ഇന്ദ്രാണി തഹ്ബിൽദാറാണ് മരിച്ചത്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ വൈസ് പ്രസിഡന്റും കിസാൻ മോർച്ചയുടെ ട്രഷററും ആയിരുന്നു. തന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മറ്റൊരു ബിജെപി നേതാവുമായി ഇന്ദ്രാണി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്തിടെ ഇരുവരുടെയും ചില സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. സ്വകാര്യ ചിത്രങ്ങൾ പരസ്യമായതിനെ തുടർന്നാണ് ഇന്ദ്രാണി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

ALSO READ: ബിരുദ വിദ്യാർത്ഥിയുടെ മരണത്തിൽ പൂർവ വിദ്യാർത്ഥി അറസ്റ്റിൽ

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണെന്ന് സെൻ‌ട്രൽ ഗുവാഹത്തി ഡി‌സി‌പി ദീപക് ചൗധരി പറഞ്ഞു. ഇന്ദ്രാണിയുടേത് അസ്വാഭാവിക മരണമായി കണക്കാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണപ്പെട്ട വ്യക്തിയും അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന വ്യക്തിയുമായുള്ള ചിത്രങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും ദീപക് ചൗധരി കൂട്ടിച്ചേർത്തു. ഇന്ദ്രാണി തഹ്ബിൽദാറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News