Suicide: ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മേഴത്തൂരിൽ യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമാണ് മരിച്ച ഋതിക മണിശങ്കർ. 32 വയസായിരുന്നു.  കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളിലെ ശുചിമുറിക്കുള്ളില്‍ തോർത്തു മുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 09:08 AM IST
  • ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വീട്ടിനുള്ളിലെ ശുചിമുറിക്കുള്ളില്‍ തോർത്തു മുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്
  • പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു മരിച്ച ഋതിക
Suicide: ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മേഴത്തൂരിൽ യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമാണ് മരിച്ച ഋതിക മണിശങ്കർ. 32 വയസായിരുന്നു.  കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളിലെ ശുചിമുറിക്കുള്ളില്‍ തോർത്തു മുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.

Also Read: Murder: എസ്‌ഐയുടെ വീട്ടിൽ അമ്പത്തഞ്ചുകാരൻ മർദനമേറ്റ് മരിച്ചനിലയിൽ

പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു മരിച്ച ഋതിക. രാത്രി 9 നും 10:45 നും ഇടയിൽ ബാത്ത് ടവൽ ഉപയോഗിച്ച് കുളിമുറിയിൽ തൂങ്ങി മരിച്ചതായാണ് തൃത്താല പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: Budh Vakri 2023: ഈ 3 രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ മിന്നിത്തിളങ്ങും, ലഭിക്കും വൻ സമ്പത്ത്!

ഉന്നത പഠനം തുടരാനാവാത്തതിന്റെ വിഷമത്തിലായിരുന്നി ഋതിക എന്നാണ് റിപ്പോർട്ട്.  ഋതികയെ ചൊവ്വാഴ്ച രാത്രി തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് തൃത്താല പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. മരിച്ച ഋതികയ്ക്ക്  നാല് വയസുള്ള മകനും ഒന്നര വയസുള്ള മകളുമാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News