Thrissur Mass Suicide: തൃശൂരിൽ മൂന്നംഗ കുടുംബം ലോഡ്ജിൽ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Thrissur Mass Suicide Case: തൃപ്പൂണിത്തുറയിലെ ഒരു ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ഇവർ ഇക്കഴിഞ്ഞ നാലാം തീയതിയാണ് തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഏഴാം തീയതി രാത്രി റൂം ഒഴിയുമെന്നാണ് ഇവർ അറിയിച്ചിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 11:49 AM IST
  • മൂന്നംഗ കുടുംബത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
  • മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു
Thrissur Mass Suicide: തൃശൂരിൽ മൂന്നംഗ കുടുംബം ലോഡ്ജിൽ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

തൃശൂർ:  മൂന്നംഗ കുടുംബത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ മലബാര്‍ ടവര്‍ ഗസ്റ്റ് ഹൗസ് എന്ന ലോഡ്ജിലെ മുറിയിലാണ് മൂവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു.

Also Read: മദ്യലഹരി; മാവേലിക്കരയിൽ ആറു വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു!

ഇതിൽ സന്തോഷ് പീറ്റർ ഫാനിൽ തൂങ്ങിമരിച്ച നിലയിലും. ഭാര്യയെ സമീപത്തെ ബെഡിലും മകളെ ബാത്റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കു സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും അതിനാൽ ജീവനൊടുക്കുന്നുവെന്നുമാണ് ഇതിലുള്ളത്. തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: തിങ്കളാഴ്ച ജീവനൊടുക്കിയ 17 കാരന്റെ സഹപാഠിയും മരിച്ചനിലയിൽ; മരണരംഗങ്ങൾ ലൈവായി ചിത്രീകരിച്ചു

തൃപ്പൂണിത്തുറയിലെ ഒരു ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ഇവർ ഇക്കഴിഞ്ഞ നാലാം തീയതിയാണ് തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഏഴാം തീയതി രാത്രി റൂം ഒഴിയുമെന്നാണ് ഇവർ അറിയിച്ചിരുന്നു. എന്നാല്‍ പോകേണ്ട സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതിനെ തുടര്‍ന്ന്  അന്വേഷിച്ചെത്തിയ  ജീവനക്കാര്‍ മുറിയുടെ വാതിലില്‍ ഏറെ നേരം തട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ ജീവനക്കാര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മുറി ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.  തൃപ്പൂണിത്തുറ സ്വദേശിനിയെന്നാണ് മരിച്ച സ്ത്രീയുടെ മേൽവിലാസത്തിലുള്ളത്.  ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കുശേഷമായിരിക്കും ഓരോരുത്തരുടെയും മരണകാരണം കൃത്യമായി മനസ്സിലാക്കാനാവുക എന്നാണ് പോലീസ് പറഞ്ഞത്.

Also Read: 7 ദിവസങ്ങൾക്ക് ശേഷം ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും ഒപ്പം കരിയറിലും വൻ പുരോഗതി

പാലക്കാട് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 54 ഗ്രാമിലധികം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.  പട്ടാമ്പി പള്ളിപ്പുറം സ്വദേശി ഷൗക്കത്തലി, പുലാമന്തോള്‍ കുരുവമ്പലം സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും ആർപിഎഫ് ക്രൈം ഇന്റലിജൻസാണ് പിടികൂടിയത്. ഇവർ ബംഗളുരുവില്‍ നിന്നെത്തി പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങി പട്ടാമ്പിക്ക് പോകുന്നതിനായി പ്ലാറ്റ്‌ഫോമില്‍ നിന്നും പ്രധാന കവാടം വഴി പുറത്തേക്കിറങ്ങുമ്പോള്‍ സംശയം തോന്നിയ അന്വേഷണ സംഘം ഇവരെ പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് പിടികൂടിയത്. പട്ടാമ്പി - കൊപ്പം മേഖലയില്‍ ലഹരി വില്‍പ്പന നടത്തുന്നവര്‍ക്കിടയിലെ മൊത്തവിതരണക്കാരാണ് ഇവരെന്നാണ് പോലീസ് നിഗമനം.  ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സര്‍ക്കിളും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

Also Read: ബുധ സംക്രമണത്തിലൂടെ ഗജകേസരി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

അഭിനയ മോഹം ഉള്ളിൽ കൊണ്ട് നടക്കുന്ന ഷൗക്കത്തലി നിരവധി ആൽബങ്ങളിൽ തല കാണിച്ചിട്ടുണ്ട്.   അറിയപ്പെടുന്ന നടനാകണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്ന ഷൗക്കത്തലി വിശ്രമ വേളകൾ ആനന്ദകരമാക്കാൻ വേണ്ടിയാണ് ആദ്യം കഞ്ചാവിനെ കൂട്ടുപിടിച്ചത്.  ഒടുവിൽ അതിന്റെ ലഹരി പോരെന്ന് കണ്ട് എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങി.  എന്നാൽ ഓട്ടോ മൊബൈൽ എൻജിനീയറിങ് പഠിച്ച പ്രണവ് ഉറക്കം വരാതിരിക്കാനാണ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോഗിച്ച് തുടങ്ങിയതെന്നാണ് റിപ്പോർട്ട്.  പണം കണ്ടെത്താനാണ് ഇവർ എംഡിഎംഎ കടത്തുകാരായത്.   ഇവരുടെ ദൗർബല്യം പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘം മനസിലാക്കിയതോടെ  ഇവരെ ലഹരി കാരിയർമാരാക്കുകയായിരുന്നു.

Also Read: Jupiter Favorite Zodiac Sign: വ്യാഴത്തിന്റെ കൃപ എപ്പോഴും ഉള്ള രാശിക്കാരാണിവർ, നിങ്ങളും ഉണ്ടോ?

ഒരു തവണത്തേക്ക് ഇവർക്ക് കിട്ടുന്നത് 15000 രൂപയാണ് യാത്രാചെലവിനുള്ളത് വേറെയും.  പട്ടാമ്പിയിലെ ലഹരി കടത്ത് സംഘമാണ് എംഡിഎംഎ വിൽപനക്കാരുമായി ഇടപാടുറപ്പിച്ച് സാധനം ശേഖരിക്കുന്നത്. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ മൊത്തക്കച്ചവടക്കാർ രഹസ്യമായി ലഹരിപ്പൊതി ഒളിപ്പിക്കും. ട്രെയിനിറങ്ങി സാധനം ബാഗിലാക്കി അടുത്ത വണ്ടിയിൽ കയറി  മടങ്ങുകയായിരുന്നു ഷൗക്കത്തലിയും പ്രണവും ചെയ്തിരുന്നത്.  ഇവർ ലഹരി പതിവായി എത്തിച്ചുകൊടുക്കുന്ന മൊത്ത വിതരണക്കാരെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെടുത്ത ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച 57 ഗ്രാം എംഡിഎംഎയും പോലീസ്  കണ്ടെടുത്തിട്ടുണ്ട്.  ഇതിന്റെ ഉടമയ്ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News