പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളെ ആക്രമിച്ച സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ

രണ്ടു കുട്ടികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു,അധ്യയന വർഷത്തിൻ്റെ അവസാന ദിവസമാണ് സ്കൂളിൽ വെച്ച് ജൂനിയേഴ്സ് ആയ കുട്ടികളെ ഇവർ ആക്രമിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 1, 2023, 06:28 AM IST
  • പിറവം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പ്രതികളെ ഹാജരാക്കി
  • അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്
  • അറസ്റ്റിലായവർ സ്കൂളിലെ സീനിയർ വിദ്യാർഥികൾ
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളെ ആക്രമിച്ച സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ

എറണാകുളം: കാഞ്ഞിരമറ്റത്തെ സ്വകാര്യ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളെ ആക്രമിച്ച് തലയ്ക്കടിച്ച് വധിക്കാൻ ശ്രമിച്ചെന്ന  കേസിൽ സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. 

മണക്കുന്നം  ഉദയംപേരൂർ കരയിൽ കൊച്ചു പള്ളിക്ക് സമീപം കാട്ടിപ്പുല്ലുകാട്ടിൽ വീട്ടിൽ  ആദിത്യൻ (18) മണക്കുന്നം  ഉദയംപേരൂർ കല്ലറക്കൽജോയൽ മാർട്ടിൻ (18), മുളന്തുരുത്തി വട്ടുക്കുന്ന് കരയിൽ മൈത്രി നഗർ ചെട്ടിപ്പറമ്പിൽ വീട്ടിൽ അദിൻ ജേക്കബ്ബ് എബ്രഹാം (18) എന്നിവരെയാണ്  മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. 

സ്കൂൾ അധ്യയന വർഷത്തിൻ്റെ അവസാന ദിവസം സ്കൂളിൽ വെച്ച് ജൂനിയേഴ്സ് ആയ കുട്ടികളെ ഇവർ ആക്രമിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിറവം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു. അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പുത്തൻകുരിശ് ഡി വൈ എസ് പി ടി.ബിവിജയൻ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News