Pocso case: അപകടത്തിൽപ്പെട്ട കാറിൽ സ്കൂൾ ഐഡി കാർഡും ബാ​ഗും; യുവാവ് പീഡക്കേസിൽ പിടിയിൽ

തിരുവല്ല പുല്ലാട് കുറവൻകുഴി വിഷ്ണു നിവാസിൽ വിഷ്ണു (20) ആണ് പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 02:23 PM IST
  • ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിയെയാണ് ഇയാൾ പീഡിപ്പിച്ചത്
  • മാർച്ച് 2,3 തിയതികളിൽ സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറയുന്നു
  • കഴിഞ്ഞ ദിവസം ഭരതന്നൂരിൽ പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയും ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു
Pocso case: അപകടത്തിൽപ്പെട്ട കാറിൽ സ്കൂൾ ഐഡി കാർഡും ബാ​ഗും; യുവാവ് പീഡക്കേസിൽ പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. അപകടത്തിൽപ്പെട്ട കാറിൽ നിന്ന് സ്കൂൾ ഐഡി കാർഡും സ്കൂൾ ബാ​ഗും കണ്ടെടുത്തതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തിരുവല്ല പുല്ലാട് കുറവൻകുഴി വിഷ്ണു നിവാസിൽ വിഷ്ണു (20) ആണ് പിടിയിലായത്.

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിയെയാണ് ഇയാൾ പീഡിപ്പിച്ചത്. മാർച്ച് 2,3 തിയതികളിൽ സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഭരതന്നൂരിൽ പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയും ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു.

പാങ്ങോട് പോലീസ് സ്റ്റേഷനടുത്ത് കാർ അപകടത്തിൽപ്പെടുകയായിരുന്നു. പോലീസ് എത്തി കാർ പരിശോധിച്ചപ്പോൾ സ്കൂൾ ബാ​ഗും ഐഡി കാർഡും കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വിഷ്ണുവിനെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News