Crime News: പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിതൃ സഹോദരൻ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ

Crime News: പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പിതൃ സഹോദരനെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 04:46 PM IST
  • പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു
  • കൂത്താട്ടുകുളം ഇലഞ്ഞിയിലാണ് സംഭവം നടന്നത്
  • പിതൃ സഹോദരനെതിരെ നേരത്തെ പോലീസ് പോക്സോ കേസെടുത്തിരുന്നു
Crime News: പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിതൃ സഹോദരൻ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: പോക്സോ കേസിൽ പരാതിക്കാരിയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം പ്രതിയായ ബന്ധു ജീവനൊടുക്കി. എറണാകുളം കൂത്താട്ടുകുളം ഇലഞ്ഞിയിലാണ് സംഭവം. പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. അക്രമം നടത്തുന്ന സമയത്ത് പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വെട്ടേറ്റതിന് പിന്നാലെ കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് സമീപവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ തലയ്ക്കാണ് വെട്ടേറ്റത്.

പിന്നാലെ പ്രതി സമീപത്തെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ചു. 2022 ൽ ഇയാൾ പരിക്കേറ്റ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയിൽ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമത്തിലേക്കെത്തിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂത്താട്ടുകുളം പോലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News