Crime News: തിങ്കളാഴ്ച ജീവനൊടുക്കിയ 17 കാരന്റെ സഹപാഠിയും മരിച്ചനിലയിൽ; മരണരംഗങ്ങൾ ലൈവായി ചിത്രീകരിച്ചു

Crime news: ഓൺലൈൻ ഗെയിമിലെ അജ്ഞാത സംഘത്തിന്റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച വിദ്യാർത്ഥി ജീവനൊടുക്കിയതെന്നു പോലീസ് കണ്ടെത്തിയിരുന്നു.  സംഭവത്തിൽ വിദ്യാർത്ഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 07:40 AM IST
  • തിങ്കളാഴ്ച ജീവനൊടുക്കിയ 17 കാരന്റെ സഹപാഠിയും മരിച്ചനിലയിൽ
  • ഈ വിദ്യാർത്ഥിയും മരണരംഗങ്ങൾ ലൈവ് ഇട്ടിരുന്നു
  • ഓൺലൈൻ ഗെയിമിലെ അജ്ഞാത സംഘത്തിന്റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച വിദ്യാർത്ഥി ജീവനൊടുക്കിയത്
Crime News: തിങ്കളാഴ്ച ജീവനൊടുക്കിയ 17 കാരന്റെ സഹപാഠിയും മരിച്ചനിലയിൽ; മരണരംഗങ്ങൾ ലൈവായി ചിത്രീകരിച്ചു

ഇടുക്കി: വണ്ടൻമേട്ടിൽ മരണരംഗങ്ങൾ ഇൻർനെറ്റിൽ ലൈവായി ഇട്ടശേഷം പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കി. ആദ്യ മരണത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി മരിച്ച പതിനേഴുകാരന്റെ സഹപാഠിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിദ്യാർത്ഥിയും മരണരംഗങ്ങൾ ‘ലൈവ്’ ഇട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Also Read: Crime News: മദ്യലഹരി; മാവേലിക്കരയിൽ ആറു വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു!

അന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ ഗെയിമിലെ അജ്ഞാത സംഘത്തിന്റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച വിദ്യാർത്ഥി ജീവനൊടുക്കിയതെന്നു പോലീസ് കണ്ടെത്തിയിരുന്നു.  സംഭവത്തിൽ വിദ്യാർത്ഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയായിരുന്നു ഇന്നലെ രാത്രി ലാപ്ടോപ് ഓണാക്കി വച്ചശേഷം സഹപാഠിയായ മറ്റൊരു കുട്ടിയും തൂങ്ങിമരിച്ചത്.  ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികൾ ഈ ഗെയിമിന്റെ പിടിയിയിലായതായിട്ടാണ് പോലീസ് നിഗമനം.  സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: Jupiter Favorite Zodiac Sign: വ്യാഴത്തിന്റെ കൃപ എപ്പോഴും ഉള്ള രാശിക്കാരാണിവർ, നിങ്ങളും ഉണ്ടോ?

ആദ്യകേസിൽ പതിനേഴുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തിങ്കളാഴ്ചയായിരുന്നു. വിഷം കഴിച്ചശേഷം കുട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. ഇതിനുശേഷം വീട്ടുകാരും ബന്ധുക്കളായ ഐ ടി വിദഗ്ധരും വിദ്യാർത്ഥി ഉപയോഗിച്ച ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ ലാപ്ടോപ്പിന്റെ നിയന്ത്രണം അജ്ഞാതസംഘം നിയന്ത്രിക്കുന്നതായും അവരുടെ നിർദേശമനുസരിച്ചാണ് വിദ്യാർത്ഥി ഏതാനും ദിവസങ്ങളായി ജീവിച്ചിരുന്നതെന്നും വ്യക്തമായത്.

മദ്യലഹരി; മാവേലിക്കരയിൽ ആറു വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു!

മാവേലിക്കര പുന്നമ്മൂട്ടിൽ ആറു വയസുകാരിയെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ബഹളം കേട്ടെത്തിയ അമ്മയേയും ഇയാൾ ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

തൊട്ടടുത്ത വീട്ടിൽ സഹോദരിയുടെ വീട്ടിലാണ് അമ്മ മഹേഷിന്റെ സുനന്ദ താമസിച്ചിരുന്നത്.  ബഹളം കേട്ട് ഓടിച്ചെന്ന അവർ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ്.  തുടർന്ന് ബഹളം വച്ചുകൊണ്ട് പുറത്തേക്കോടി സുനന്ദയെയും മഹേഷ് പിന്തുടർന്ന് വെട്ടി.  ഇവര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.  ഈ ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും അവരെ ആക്രമിക്കാൻ മഹേഷ് ശ്രമിക്കുകയും ചെയ്തു.  മഹേഷിന്റെ ഭാര്യയും നക്ഷത്രയുടെ അമ്മയുമായ വിദ്യ മൂന്നു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Also Read: മോഷണവിവരം പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ കൊന്ന് പുതപ്പിൽകെട്ടി ഒളിപ്പിച്ചയാൾ അറസ്റ്റിൽ

നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു.  നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് മഹേഷിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുത്തു.  വിദേശത്തായിരുന്നു ശ്രീ മഹേഷ് അച്ഛൻ ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്.  പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീ മഹേഷിന്റെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നുവെങ്കിലും അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ ഈ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. നക്ഷത്രയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News