Trigrahi Yoga: ധനു രാശിയിലെ ത്രിഗ്രഹി യോഗം ഈ രാശിക്കാർക്ക് നൽകും ഐശ്വര്യ നേട്ടങ്ങൾ!

Mangal Surya Budh Yuti: ധനു രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്.  ഡിസംബർ 27 ന് ചൊവ്വ രാശിമാറിയതോടെയാണ് ഈ യോഗം രൂപപ്പെടുന്നത്.

Written by - Ajitha Kumari | Last Updated : Jan 6, 2024, 06:15 PM IST
  • ത്രിഗ്രഹി യോഗം നിരവധി ആളുകൾക്ക് വലിയ നേട്ടങ്ങൾ നൽകും
  • ധനുരാശിയിൽ രൂപപ്പെട്ട ത്രിഗ്രഹ യോഗത്തെ ജ്യോതിഷത്തിൽ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്
Trigrahi Yoga: ധനു രാശിയിലെ ത്രിഗ്രഹി യോഗം ഈ രാശിക്കാർക്ക് നൽകും ഐശ്വര്യ നേട്ടങ്ങൾ!

Trigrahi Yog in Dhanu 2024:  ത്രിഗ്രഹി യോഗം നിരവധി ആളുകൾക്ക് വലിയ നേട്ടങ്ങൾ നൽകും. ധനുരാശിയിൽ രൂപപ്പെട്ട ത്രിഗ്രഹ യോഗത്തെ ജ്യോതിഷത്തിൽ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. 2023 ഡിസംബർ 27 ന് ചൊവ്വ ധനു രാശിയിലേക്ക് കടക്കും. സൂര്യനും ബുധനും ഇതിനകം ധനു രാശിയിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ചൊവ്വയുടെ ധനു രാശി പ്രവേശനത്തോടെ ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം ഉണ്ടാകുകയും അതുമൂലം ത്രിഗ്രഹിയോഗം ഉണ്ടാകുകയും ചെയ്യും. ഈ ത്രിഗ്രഹി രാജയോഗം 12 രാശികളേയും ബാധിക്കുമെങ്കിലും 5 രാശിക്കാർക്ക് പ്രത്യേകിച്ച് ശുഭകരമായിരിക്കും.  ഇവർക്ക് 2024 ന്റെ ആരംഭം മുതൽ പണത്തിന്റെയും കരിയറിന്റെയും കാര്യത്തിൽ വളരെയധികം നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ത്രിഗ്രഹി യോഗത്തിലൂടെ അനുഗ്രഹം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം...

Also Read: ബുധാദിത്യ യോഗത്താൽ 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

മേടം (Aries): മേട രാശിക്കാർക്ക് ഈ ത്രിഗ്രഹിയോഗം വളരെ ഗുണം ചെയ്യും.  ഇവർക്ക് അവരുടെ കഠിനാധ്വാനത്തിന് അനുകൂലമായ ഫലങ്ങൾ ലഭിക്കും. പണവുമായി ബന്ധപ്പെട്ട പദ്ധതികൾ വിജയിക്കും. ബിസിനസ്സുകാർക്ക് വലിയ ലാഭമുണ്ടാക്കാൻ കഴിയും. ബിസിനസ്സ് വിപുലീകരിക്കാൻ പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഒരു യാത്ര പോകാൻ അവസരമുണ്ടാകും.

തുലാം (Libra): സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ ചേർന്ന് രൂപപ്പെടുന്ന ത്രിഗ്രഹിയോഗം തുലാം രാശിക്കാർക്ക് ഗുണം നൽകും. ഈ ആളുകൾക്ക് കരിയറിൽ ചില മികച്ച വിജയം നേടാൻ കഴിയും. പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. ഫ്രീലാൻസർമാർക്ക് സ്ഥിരം ജോലി ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. വരുമാനം വർദ്ധിക്കും. പ്രണയ പങ്കാളിയുമായി യാത്ര പോകാൻ അവസരം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയമുണ്ടാകും.

Also Read: ആദിത്യ മംഗള രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം കരിയറിൽ പുരോഗതി!

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്കും ഈ യോഗം ഗുണം ചെയ്യും. അപ്രതീക്ഷിതമായി കിട്ടാനുള്ള പണം ഈ സമയം കിട്ടും. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ ഈ സമയം നിങ്ങൾക്ക് വളരെ ഗുണം ചെയ്യും.

ധനു (Sagittarius): ഈ ത്രിഗ്രഹിയോഗം ധനു രാശിക്കാർക്ക് സുഖസൗകര്യങ്ങളും ആഡംബരങ്ങളും നിറഞ്ഞ ജീവിതം നൽകും. നിങ്ങളിൽ ധൈര്യം, ശക്തി, ആത്മവിശ്വാസം എന്നിവ വർദ്ധിക്കും. മുതിർന്നവരുടെ പൂർണ അനുഗ്രഹം ലഭിക്കും. തൊഴിൽ ജീവിതത്തിൽ ആഗ്രഹിച്ച വിജയം കൈവരിക്കാൻ കഴിയും. പ്രണയ ജീവിതം നല്ലതായിരിക്കും.

Also Read: പുതുവർഷത്തിലെ ശനിയുടെ വക്രഗതി ഈ രാശിക്കാരുടെ സ്വപ്‌നങ്ങൾ സഫലമാക്കും!

മീനം (pisces): ത്രിഗ്രഹിയോഗം മീനരാശിക്കാർക്ക് വളരെ നല്ല അവസരങ്ങൾ നൽകും. ജോലിസ്ഥലത്ത് നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ബഹുമാനവും ആദരവും വർദ്ധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വർഷത്തിൽ നിങ്ങളുടെ കരിയറിൽ മികച്ച തുടക്കം ഉണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങുന്നവർക്കും നേട്ടമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News