Mahalakshmi Rajayoga: 10 വർഷങ്ങൾക്ക് ശേഷം മഹാലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല!

Shukra Gochar 2024: ഇന്ന് ശുക്രൻ ധനു രാശിയിൽ പ്രവേശിച്ചു. ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ ഇതിനകം ധനു രാശിയിൽ ഉണ്ട്. ഇക്കാരണത്താൽ മഹാലക്ഷ്മിയോഗം, ത്രിഗ്രഹിയോഗം തുടങ്ങിയ ഐശ്വര്യ യോഗങ്ങളുടെ സംയോജനമുണ്ടാകുന്നു.

Written by - Ajitha Kumari | Last Updated : Jan 18, 2024, 08:09 PM IST
  • 10 വർഷങ്ങൾക്ക് ശേഷം മഹാലക്ഷ്മി രാജയോഗം
  • ശുക്രൻ സംക്രമിച്ച് ധനു രാശിയിലേക്ക് പ്രവേശിച്ചു
  • ധനു രാശിയിൽ ചൊവ്വയും ബുധനും ഇതിനകം തന്നെയുണ്ട്
Mahalakshmi Rajayoga: 10 വർഷങ്ങൾക്ക് ശേഷം മഹാലക്ഷ്മി രാജയോഗം;  ഈ രാശിക്കാർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല!

Mahalaxmi Rajyog: ജ്യോതിഷമനുസരിച്ച് ശുക്രൻ സമ്പത്തിന്റെയും പ്രതാപത്തിന്റെയും ആഡംബരത്തിന്റെയും ഘടകമാണ്. 2024 ജനുവരി 18 ആയ ഇന്ന് ശുക്രൻ സംക്രമിച്ച് ധനു രാശിയിലേക്ക് പ്രവേശിച്ചു. ധനു രാശിയിൽ ചൊവ്വയും ബുധനും ഇതിനകം തന്നെയുണ്ട്. ഇതുമൂലം ധനുരാശിയിൽ ചൊവ്വ, ബുധൻ, ശുക്രൻ എന്നിവയുടെ സംയോജനം രൂപപ്പെട്ടിട്ടുണ്ട്. തുടർന്ന് ത്രിഗ്രഹി യോഗ, ലക്ഷ്മി നാരായൺ യോഗ, മഹാലക്ഷ്മി യോഗ എന്നിവയുൾപ്പെടെ നിരവധി ഐശ്വര്യ യോഗങ്ങൾ രൂപം കൊള്ളുന്നു. ഈ യോഗങ്ങൾ 12 രാശികളിലും കാര്യമായ സ്വാധീനം ചെലുത്തുമെങ്കിൽം ഈ 3 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം വൻ ധനനേട്ടം ഉണ്ടാകും.  ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ലഭിക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: Rajayoga 2024: 500 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

മേടം (Aries): മേടം രാശിക്കാർക്ക് മഹാലക്ഷ്മി രാജയോഗവും ത്രിഗ്രഹി യോഗവും വളരെ ഗുണം ചെയ്യും. ഇവർക്ക് ജോലിയിൽ നേട്ടമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ ചെയ്തു തുടങ്ങും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ഇവർക്ക് ബിസിനസ്സിൽ വലിയ ലാഭം നേടാൻ കഴിയും. ഒരു യാത്ര പോകാണ് യോഗമുണ്ട്. ചിലർക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. നിങ്ങൾക്ക് ഏതെങ്കിലും മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാം. വിവാഹിതർക്ക് സന്തോഷകരമായ ജീവിതം ഉണ്ടാകും.

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ശുക്രസംക്രമം മൂലം രൂപപ്പെടുന്ന ഈ ശുഭ യോഗങ്ങൾ വളരെ ഫലപ്രദമായിരിക്കും. 
 ഇവർക്ക് സാമ്പത്തികമായി നേട്ടമുണ്ടാകാം. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് പണം ലഭിക്കും. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാകും. കരിയറിൽ മാറ്റമുണ്ടാകാം. വരുമാനം വർധിപ്പിക്കാൻ അവസരമുണ്ടാകും. പണമൊഴുക്കിന് പുതിയ വഴികൾ സൃഷ്ടിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും.

Also Read: Ruchak Rajayoga: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക യോഗം; ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

ധനു (Sagittarius): ത്രിഗ്രഹി യോഗം ധനു രാശിയിൽ ഉണ്ടാകുന്നതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് സ്പെഷ്യൽ ഗുണങ്ങൾ ലഭിക്കും.  ധനവും ഐശ്വര്യവും നൽകുന്ന ഗ്രഹമായ ശുക്രൻ ധനുരാശിയിലേക്ക് കടക്കും. ഇവർക്ക് അവരുടെ കരിയറിൽ ഒരു പുതിയ ഐഡന്റിറ്റി ലഭിച്ചേക്കാം. വലിയ സ്ഥാനവും പണവും ബഹുമാനവും ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലിയിലുള്ളവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, നിങ്ങളുടെ സ്വാധീനവും വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം.  വ്യക്തിത്വത്തിന്റെ ആകർഷണീയത വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News