Chandra Grahan 2024: 100 വർഷങ്ങൾക്ക് ശേഷം ഹോളിയിൽ ചന്ദ്രഗ്രഹണം; ഈ രാശിക്കാർ സൂക്ഷിക്കുക

Chandra Grahan On Holi 2024: വർഷങ്ങൾക്ക് ശേഷം ഹോളിയിൽ ചന്ദ്രഗ്രഹണം നടക്കാൻ പോകുകയാണ്.  ഈ സമയം ചില രാശിക്കാർ വളരെയധികം സൂക്ഷിക്കണം.  അവർ ആരെന്നറിയാം..

Written by - Ajitha Kumari | Last Updated : Mar 21, 2024, 01:22 PM IST
  • വർഷങ്ങൾക്ക് ശേഷം ഹോളിയിൽ ചന്ദ്രഗ്രഹണം
  • ഈ സമയം ചില രാശിക്കാർ വളരെയധികം സൂക്ഷിക്കണം
  • ഈ ദിവസം ഗ്രഹണം രാവിലെ 10:23 ന് തുടങ്ങി ഉച്ചയ്ക്ക് 03:02 വരെ തുടരും
Chandra Grahan 2024: 100 വർഷങ്ങൾക്ക് ശേഷം ഹോളിയിൽ ചന്ദ്രഗ്രഹണം; ഈ രാശിക്കാർ സൂക്ഷിക്കുക

Chandra Grahan 2024: ജ്യോതിഷപ്രകാരം നിശ്ചിത സമയത്ത് ചന്ദ്ര ഗ്രഹണം സംഭവിക്കും.  അതിന്റെ പ്രഭാവം മനുഷ്യ കുലത്തിലും രാജ്യത്തിനും ലോകത്തിനേയും ബാധിക്കും.  ഇത്തവണ ഹോളിയിൽ ചന്ദ്ര ഗ്രഹണം സംഭവിക്കാൻ പോകുകയാണ്. ഇത്തവണ ഹോളി വരുന്നത് മാർച്ച് 25 നാണ്.  ഈ ദിവസം ഗ്രഹണം രാവിലെ 10:23 ന് തുടങ്ങി ഉച്ചയ്ക്ക് 03:02 വരെ തുടരും. ഇതിന്റെ ഫലം എല്ലാ രാശിക്കാരിലും ബാധിക്കും.  എങ്കിലും ഈ 3 രാശിക്കാർ വളരെയധികം സൂക്ഷിക്കുക. ഇവർക്ക് ഈ സമയം ധനഹാനി സംഭവിച്ചേക്കാം അതുപോലെ അസുഖങ്ങൾ ബാധിച്ചേക്കാം.  ആ രാശികൾ ഏതൊക്കെ അറിയാം...

Also Read: ഹോളിക്ക് ശേഷം ഗജകേസരി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും

 

കർക്കടകം (Cancer): ഹോളിക്ക് സംഭവിക്കുന്ന ചന്ദ്രഗ്രഹണം ഈ രാശിക്കാർക്ക് ബുദ്ധിമുട്ട് കൊണ്ടുവരും.  ഈ സമയം നിങ്ങൾക്ക് ആരോഗ്യപരമായ പല ബുദ്ധിമുട്ടും നേരിടേണ്ടി വരും.  ഒപ്പം ധനനഷ്ടം സംഭവിച്ചേക്കാം. അതുകൊണ്ട് നിങ്ങൾ നിക്ഷേപത്തിനൊന്നും പോകരുത്.  ഈ സമയം നിങ്ങൾക്ക് എന്തെങ്കിലും രോഗം പിടിപെടാം.  ഈ സമയം നിങ്ങൾക്ക് അധിക ചെലവ് ഉണ്ടായേക്കാം. ഹൃദ്രോഗമുള്ളവരും ഈ സമയം സൂക്ഷിക്കുക. ഭാഗ്യം നിങ്ങളോടൊപ്പമാകില്ല.

വൃശ്ചികം (Scorpio): ഈ രാശിക്കാർക്കും ചന്ദ്രഗ്രഹണം പ്രതികൂല സാഹചര്യങ്ങൾ കൊണ്ടുവരും.  ഈ സമയം നിങ്ങളിൽ ഒരു കള്ളാ ആരോപണം ഉണ്ടായേക്കാം.  ഒപ്പം നിങ്ങളുടെയും അമ്മയുടേയും ആരോഗ്യം മോശമായേക്കാം. പുതിയ സംരംഭങ്ങളൊന്നും ഈ സമയം അരുത്. പ്രോപ്പർട്ടികൾ വിൽക്കുവാനോ, വാങ്ങുവാനോ പാടില്ല. വിവാഹിതരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ജോലിയുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.  

Also Read: ഈ രാശിക്കാർക്ക് ഇന്നുണ്ടാകും ദേവഗുരു വ്യാഴത്തിന്റെ കൃപ; ലഭിക്കും എല്ലാ മേഖലയിലും നേട്ടം!

 

മീനം (Pisces): ചന്ദ്രഗ്രഹണം മീന രാശിക്കാർക്കും ദോഷം നൽകും.  ഈ സമയം നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. ഒപ്പം വാഹങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക, അല്ലെങ്കിൽ മുറിവുണ്ടാകും. ധനനഷ്ടത്തിനും ഈ സമയം സാധ്യത, വ്യാപാരത്തിലും ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.  പുതിയ ജോലികൾ ഒന്നും ഈ സമയം തുടങ്ങരുത്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News