Mangal Gochar 2023: ഈ രാശിക്കാരുടെ സമയം ഇന്നുമുതൽ തെളിയും; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!

Mars Transit 2023: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് സംക്രമിക്കും. നവംബറിൽ ചൊവ്വ രാശി മാറും. ചില രാശിക്കാർക്ക് ഈ കാലയളവിൽ കിടിലം ഫലങ്ങൾ ലഭിക്കും.   

Written by - Ajitha Kumari | Last Updated : Nov 16, 2023, 08:38 AM IST
  • ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് സംക്രമിക്കും
  • നവംബറിൽ ചൊവ്വ രാശി മാറും
  • ചില രാശിക്കാർക്ക് ഈ കാലയളവിൽ കിടിലം ഫലങ്ങൾ ലഭിക്കും
Mangal Gochar 2023: ഈ രാശിക്കാരുടെ സമയം ഇന്നുമുതൽ തെളിയും; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!

Mangal Gochar Effect 2023: ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായിട്ടാണ് കണക്കാക്കുന്നത്. ധൈര്യം, ആത്മവിശ്വാസം, ഊർജ്ജം എന്നിവയുടെ കാരകനാണ് ചൊവ്വ. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം സഞ്ചരിക്കും അതിന്റെ സ്വാധീനം എല്ലാ രാശികളുടെയും ജീവിതത്തിൽ ദൃശ്യമാകും.  ഇന്നാണ് ചൊവ്വ വൃശ്ചിക രാശിയിൽ പ്രവേശിക്കുന്നത്. ചൊവ്വയുടെ ശുഭസ്ഥാനം നിമിത്തം ഒരു വ്യക്തിക്ക് ജീവിതത്തിൽ വിജയം, ധൈര്യം എന്നിവ ലഭിക്കും. ചൊവ്വ ഒരു വ്യക്തിയുടെ ജീവിതത്തിൽ താഴ്ന്നതോ ദുർബലമോ ആയ അവസ്ഥയിൽ ആണെങ്കിൽ വ്യക്തിയുടെ ജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും. ജ്യോതിഷ പ്രകാരം ചൊവ്വ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ ഒന്നര മാസമെടുക്കും. ഇന്ന് രാവിലെ 10:03 ന് ചൊവ്വ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ഇതോടെ ചില രാശിക്കാരുടെ സമയം തെളിയും.  ആ രാശിക്കാർ ആരെന്ന് നോക്കാം...

Also Read: ഇവർ വ്യാഴത്തിന്റെ പ്രിയ രാശിക്കാർ; ഇവരുടെ ഭാഗ്യം ഇന്ന് മിന്നിത്തിളങ്ങും!

മേടം (Aries):  ചൊവ്വ സംക്രമം മൂലം മേടം രാശിക്കാർ വാഹനമോടിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക.  റിയൽ എസ്റ്റേറ്റിൽ ലാഭമുണ്ടാകും. വൃശ്ചിക രാശിയിൽ ചൊവ്വ പ്രവേശിക്കുന്നത് ഒരു വ്യക്തിയെ അസ്വസ്ഥകരമായ അവസ്ഥയിലേക്ക് നയിക്കും. എന്നാൽ ഇത് അധികകാലം നീളില്ല.  നിങ്ങൾ ജ്യോതിഷത്തിലോ സമാനമായ ഏതെങ്കിലും ജോലിയിലോ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ ഈ സമയം നല്ലതായിരിക്കും.

മിഥുനം (Gemini):  ജ്യോതിഷ പ്രകാരം ചൊവ്വയുടെ സംക്രമണം മിഥുന രാശിക്കാർക്ക്  സമാധാനം നൽകും.  ഈ സമയത്ത് നിങ്ങളെ വഞ്ചിക്കുന്ന ആളുകളുമായി നിങ്ങൾ മുഖാമുഖം വരും.  ഈ സമയത്ത് നിക്ഷേപം ഒഴിവാക്കുക അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. ഈ കാലയളവിൽ പിതാവിന്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. പിതാവുമായി വഴക്കിടുന്നത് ഒഴിവാക്കുക.

Also Read: ശുക്ര സംക്രമണത്താൽ സൃഷ്ടിക്കും മാളവ്യ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!

ചിങ്ങം (ലിയോ):  വൃശ്ചിക രാശിയിലേക്ക് ചൊവ്വയുടെ സംക്രമണം  പുതിയ വാഹനയോഗം ഉണ്ടാക്കും.  നിങ്ങൾ പ്രോപ്പർട്ടിയിലും മറ്റും നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നല്ലതാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ ചെറിയ പ്രശ്നമുണ്ടാകാം അതുകൊണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകുക.

കന്നി (Virgo):  ചൊവ്വയുടെ സംക്രമണം കന്നി രാശിക്കാരുടെ ജീവിതത്തിൽ ധൈര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കും. സഹോദരങ്ങളിൽ നിന്ന് നിങ്ങൾക്ക് പിന്തുണയോ എതിർപ്പോ നേരിടേണ്ടി വന്നേക്കാം. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. ആരോഗ്യത്തെ അവഗണിക്കരുത്.

Also Read: വൃശ്ചിക രാശിയിൽ സൂര്യ-ബുധ സംഗമം ഈ 5 രാശിക്കാർക്ക് നൽകും രാജകീയ ജീവിതം

തുലാം (Libra):  ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് ഈ സമയം സമ്മിശ്ര ഫലങ്ങൾ നൽകും. നിങ്ങളുടെ കുടുംബം, കുട്ടികൾ, കരിയർ എന്നിവയിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം എങ്കിലും അധിക നാൾ നീണ്ടുനിൽക്കില്ല.  സമ്പാദ്യത്തിൽ വിജയം കൈവരിക്കും. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. മാത്രമല്ല ഈ സമയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണം..

വൃശ്ചികം (Scorpio): ജ്യോതിഷ പ്രകാരം ചൊവ്വ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് ശക്തനാക്കും. ഈ കാലയളവിൽ കളിക്കാർക്കും പ്രയോജനം ഉണ്ടാകും. ചൊവ്വയുടെ സംക്രമണം നിങ്ങളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകും. നിങ്ങൾ ഏതെങ്കിലും നിയമപരമായ കാര്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ നിന്നും മോചനം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News