Budhaditya Yoga 2023: ഈ 3 രാശിക്കാരുടെ സമയം തെളിയാൻ ഇനി 3 ദിവസം മാത്രം!

Surya-Budh Yuti: 2023 ഏപ്രിൽ 14 ന് സൂര്യൻ മേടത്തിലേക്ക് പ്രവേശിക്കും.  ബുധൻ നേരത്തെ മേടം രാശിയിലായതിനാൽ സൂര്യന്റെ പ്രവേശനത്തോടെ  മേട രാശിയിൽ ബുധാദിത്യയോഗം സൃഷ്ടിക്കും. 

Written by - Ajitha Kumari | Last Updated : Apr 11, 2023, 11:16 PM IST
  • ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറും
  • ഏപ്രിൽ 14 ന് സൂര്യൻ മേടത്തിലേക്ക് പ്രവേശിക്കും
  • ബുധാദിത്യ രാജയോഗം 12 രാശികളിലും ശുഭ-അശുഭ ഫലങ്ങളുണ്ടാക്കും
Budhaditya Yoga 2023: ഈ 3 രാശിക്കാരുടെ സമയം തെളിയാൻ ഇനി 3 ദിവസം മാത്രം!

Budhaditya Rajyog in Aries 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറും.  ഈ മാസം സൂര്യൻ മേട രാശിയിൽ പ്രവേശിക്കും. നിലവിൽ സൂര്യൻ മീനത്തിലാണ്. ഏപ്രിൽ 14 ന് സൂര്യൻ രാശി മാറി മേടരാശിയിൽ പ്രവേശിക്കുന്നതോടെ ബുധാദിത്യയോഗം സൃഷ്ടിക്കും.  ബുധൻ നേരത്തെ മേട രാശിയിലുണ്ട്.  ഇത് ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഏപ്രിൽ 14 മുതൽ രൂപപ്പെടാൻ പോകുന്ന ബുധാദിത്യ രാജയോഗം 12 രാശികളിലും ശുഭ-അശുഭ ഫലങ്ങളുണ്ടാക്കും. ഇതിൽ 3 രാശികൾക്ക് മേടരാശിയിൽ രൂപം കൊള്ളുന്ന ബുധാദിത്യയോഗം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഏപ്രിൽ 14 മുതൽ ഏത് രാശിക്കാരുടെ ഭാഗ്യമാണ് തിളങ്ങാൻ പോകുന്നതെന്ന് നമുക്ക് നോക്കാം... 

Also Read: Lucky Zodiac Sign: ഈ 3 രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും കുബേര കൃപ, ലഭിക്കും ബമ്പർ ജാക്പോട്ട്! 

മേടം (Aries): സൂര്യൻ സംക്രമിച്ച് മേടത്തിൽ പ്രവേശിക്കുകയും ബുധനുമായി സഖ്യമുണ്ടാക്കുകയും ചെയ്യുന്നതോടെ മേടരാശിയിൽ ബുധാദിത്യ രാജയോഗം രൂപപ്പെടും.  ഇതിലൂടെ മേടം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇത്തരക്കാരുടെ വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നാളിതുവരെയുണ്ടായിരുന്ന പണ സംബന്ധമായ പ്രശ്നങ്ങൾ മാറും. ഈ രാശിക്കാർക്ക് ജോലി മാറണമെങ്കിൽ ഇത് നല്ല സമയമാണ്.

കർക്കടകം (Cancer): സൂര്യനും ബുധനും ചേർന്ന് രൂപപ്പെടുന്ന രാജയോഗം കർക്കടക രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.  ഇവർക്ക് അവരുടെ കരിയറിൽ നേട്ടങ്ങൾ നൽകും. ജോലി ചെയ്യുന്നവർക്ക് ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിക്കും. ബിസിനസ് നന്നായി നടക്കും. പഴയ തർക്കങ്ങൾ പരിഹരിക്കപ്പെടുകയും കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകുകയും ചെയ്യും. 

Also Read: Guru Uday 2023: വ്യഴത്തിന്റെ ഉദയം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ലഭിക്കും വൻ നേട്ടങ്ങൾ

ചിങ്ങം (Leo): ബുധാദിത്യയോഗം ചിങ്ങം രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ നൽകും. ജോലികളിൽ മികച്ച വിജയം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. സൂര്യന്റെ ഈ സംക്രമം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം സന്തോഷം നൽകും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന പ്രമോഷൻ നിങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം ശമ്പള വർധനവിനുള്ള പൂർണ സാധ്യതകളുമുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News