Kerala Gold Rate Today: ആശ്വസിക്കാൻ വകയില്ല; സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കൂടി

Gold Rate Today: 22 കാരറ്റ് സ്വർണ്ണാഭരണങ്ങളും 18 കാരറ്റ് സ്വർണ്ണാഭരണങ്ങളും തമ്മിൽ ആയിരത്തിൽ കൂടുതൽ വിലയുടെ വ്യത്യാസമാണ് ഉണ്ടായത്. ഭാരം കുറഞ്ഞ തരത്തിലുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങളെല്ലാം നിർമ്മിക്കുന്നത് 18 കാരറ്റിലാണ്.

Written by - Zee Malayalam News Desk | Last Updated : May 6, 2024, 11:51 AM IST
  • ഏപ്രിൽ 19നായിരുന്നു സ്വർണ്ണത്തിൻെ വില ഏറ്റവും കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് അന്ന് 54520 രൂപയായിരുന്നു.
  • സ്വർണ്ണത്തിന്റെ വില ക്രമാതീതമായി വർധിക്കുന്നത് മാർക്കറ്റിൽ 18 കാരറ്റ് സ്വർണ്ണത്തിന്റെ ഡിമാന്റ് വർധിപ്പിക്കുകയാണ്.
Kerala Gold Rate Today: ആശ്വസിക്കാൻ വകയില്ല; സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന. 20 രൂപയാണ് ഇന്ന് ​ഗ്രാമിന് വർദ്ധിച്ചത്. ഇതോടെ 6605 രൂപയാണ് ഒരു ​ഗ്രാം സ്വർണ്ണത്തിന്റെ വില. ഒരു പവൻ സ്വർണ്ണത്തിന് വില 52, 840 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ​ഗ്രാംഡ സ്വർണ്ണത്തിന് വില 10 രൂപ വർധിച്ച് 5500 രൂപയായി. കേരളത്തിൽ സ്വർണ്ണത്തിന്റെ വില റെക്കോർഡിലെത്തിയ മാസമായിരുന്നു ഏപ്രിൽ. 

ഏപ്രിൽ 19നായിരുന്നു സ്വർണ്ണത്തിൻെ വില ഏറ്റവും കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് അന്ന് 54520 രൂപയായിരുന്നു. സ്വർണ്ണത്തിന്റെ വില ക്രമാതീതമായി വർധിക്കുന്നത് മാർക്കറ്റിൽ 18 കാരറ്റ് സ്വർണ്ണത്തിന്റെ ഡിമാന്റ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണ്ണാഭരണങ്ങളും 18 കാരറ്റ് സ്വർണ്ണാഭരണങ്ങളും തമ്മിൽ ആയിരത്തിൽ കൂടുതൽ വിലയുടെ വ്യത്യാസമാണ് ഉണ്ടായത്. ഭാരം കുറഞ്ഞ തരത്തിലുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങളെല്ലാം നിർമ്മിക്കുന്നത് 18 കാരറ്റിലാണ്.

ALSO READ: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 33 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ വിമാനത്താവളത്തിൽ പിടിയിൽ

ഏപ്രിൽ മാസത്തെ വിലവിവരം

ഏപ്രിൽ1- പവന് 680 രൂപ വർധിച്ച് 50,880 ആയി
ഏപ്രിൽ2- പവന് 200 രൂപ കുറഞ്ഞ് 50,680 ആയി
ഏപ്രിൽ3- പവന് 600 രൂപ വർധിച്ച് 51,280 ആയി
ഏപ്രിൽ4- പവന് 400 രൂപ വർധിച്ച് 51,680 ആയി
ഏപ്രിൽ5- പവന് 360 രൂപ കുറഞ്ഞ് 51, 320 ആയി
ഏപ്രിൽ6- പവന് 1160 രൂപ വർധിച്ച് 52,280 ആയി
ഏപ്രിൽ7- വിലയിൽ മാറ്റമില്ല. 52,280ൽ തുടരുന്നു
ഏപ്രിൽ8- പവന് 240 രൂപ വർധിച്ച് 52,520 ആയി
ഏപ്രിൽ9- പവന് 200 രൂപ വർധിച്ച് 52,800 ആയി
ഏപ്രിൽ10- പവന് 80 രൂപ വർധിച്ച് 52,880 ആയി
ഏപ്രിൽ11- പവന് 80 രൂപ വർധിച്ച് 52,960 ആയി
ഏപ്രിൽ12- പവന് 800 രൂപ വർധിച്ച് 53,760 ആയി
ഏപ്രിൽ13- പവന് 560 രൂപ കുറഞ്ഞ് 53,200 ആയി
ഏപ്രിൽ14- വിലയിൽ മാറ്റമില്ല. 53,200ൽ തുടരുന്നു
ഏപ്രിൽ15- പവന് 440 രൂപ വർധിച്ച് 53,640 ആയി
ഏപ്രിൽ16- പവന് 720 രൂപ വർധിച്ച് 54,360 ആയി
ഏപ്രിൽ17- വിലയിൽ മാറ്റമില്ല. 54,360ൽ തുടരുന്നു 
ഏപ്രിൽ18- പവന് 240 രൂപ കുറഞ്ഞ് 54,120 ആയി
ഏപ്രിൽ19- പവന് 400 രൂപ വർധിച്ച് 54,520 ആയി
ഏപ്രിൽ20- പവന് 80 രൂപ കുറഞ്ഞ് 54,440 ആയി
ഏപ്രിൽ21- വിലയിൽ മാറ്റമില്ല. 54,440ൽ തുടരുന്നു 
ഏപ്രിൽ22- പവന് 400 രൂപ കുറഞ്ഞ് 54,040 ആയി
ഏപ്രിൽ23- പവന് 1120 രൂപ കുറഞ്ഞ് 52,920 ആയി
ഏപ്രിൽ 24- പവന് 320 രൂപ കൂടി 53280 ആയി

 

Trending News