Drugds Seized: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട; ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി

Drugs Seized From Perumbavoor: ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ മയക്കു മരുന്നിനെതിരേ പ്രതിജ്ഞയെടുത്തുകൊണ്ടായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. 

Written by - Zee Malayalam News Desk | Last Updated : May 6, 2024, 09:44 AM IST
  • അതിഥിത്തൊഴിലാളികൾ തമ്പടിക്കുന്ന പ്രദേശങ്ങളിൽ പോലീസിന്റെ മിന്നൽ പരിശോധന
  • പരിശോധനയിൽ പിടികൂടിയത് ലക്ഷങ്ങളുടെ ലഹരി വസ്തുക്കൾ
  • സംഭവത്തിൽ 30 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്
Drugds Seized: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട; ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി

പെരുമ്പാവൂർ: അതിഥിത്തൊഴിലാളികൾ തമ്പടിക്കുന്ന പ്രദേശങ്ങളിൽ പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത് ലക്ഷങ്ങളുടെ ലഹരി വസ്തുക്കൾ. 200 ഓളം പേരടങ്ങുന്ന പോലീസ് സേനയുടെ തിരച്ചിലിൽ കഞ്ചാവ്, എംഡിഎംഎ, ഹെറോയിൻ, നിരോധിത പുകയില ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്. 

Also Read: അടിവസ്ത്രത്തിൽ ഒളിപ്പിച്ച 33 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ വിമാനത്താവളത്തിൽ പിടിയിൽ

സംഭവത്തിൽ 30 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ മയക്കു മരുന്നിനെതിരേ പ്രതിജ്ഞയെടുത്തുകൊണ്ടായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, ഇവരുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. 

Also Read: ശനിയുടെ നക്ഷത്ര മാറ്റത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

നിരവധി പേരിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളും മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്. മാത്രമല്ല പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. മയക്കുമരുന്ന് വിൽക്കുന്ന സംഘത്തെയും പിടികൂടിയിട്ടുണ്ട്. വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷയെ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ കണ്ടെത്തി. 

Also Read: 4 ദിവസങ്ങൾക്ക് ശേഷം ഇരട്ട രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപാരധനം ഒപ്പം പുരോഗതിയും!

എറണാകുളം റൂറൽ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി. മോഹിത് രാവത്ത്, എ.എസ്.പി. ട്രെയ്‌നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ. രാജേഷ്, കെ. ഷിജി, ഹണി കെ. ദാസ്, രാജേഷ് കുമാർ, വി.പി. സുധീഷ് ഉൾപ്പെടെ ഇരുനൂറോളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News