Wayanad Tiger Video | കിണറ്റിൽ കുടുങ്ങിയ കടുവ, ഒടുവിൽ

Video of a Tiger Trapped in Well at Wayanad:  സ്ഥലത്ത് പരിഭ്രാന്തി പരത്തിയിരുന്ന കടുവയാണ് കിണറ്റിൽ കുടുങ്ങിയതെന്നാണ് സൂചന.

  • Zee Media Bureau
  • Apr 3, 2024, 10:34 AM IST

വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലാണ് കടുവ കിണറിൽ വീണത്. കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറിലാണ് കടുവ വീണത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു.  കടുവയെ കിണറിൽ നിന്നും മയക്കു വെടിവെച്ച് പിടികൂടാനാണ് നീക്കം. ബുധനാഴ്ച രാവിലെ മോട്ടർ ഓണാക്കിയപ്പോൾ വെള്ളം കയറാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നുനോക്കിയപ്പോഴാണ് കിണറ്റിൽ കടുവ അകപ്പെട്ടതായി കണ്ടത്. കടുവയെ കയറ്റാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. സ്ഥലത്ത് പരിഭ്രാന്തി പരത്തിയിരുന്ന കടുവയാണ് കിണറ്റിൽ കുടുങ്ങിയതെന്നാണ് സൂചന.

Trending News