Death: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ!

Teacher Found Dead In Car: ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന നിലയിലായിരുന്നു കാർ. 

Written by - Zee Malayalam News Desk | Last Updated : May 3, 2024, 07:02 AM IST
  • കൊല്ലം എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി
  • പറക്കോട് ജ്യോതിസിൽ മണികണ്ഠനാണ് മരിച്ചത്
  • ഇദ്ദേഹം അങ്ങാടിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു
Death: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ!

കൊട്ടാരക്കര:  കൊല്ലം എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പറക്കോട് ജ്യോതിസിൽ മണികണ്ഠനാണ് മരിച്ചത്. ഇദ്ദേഹം അങ്ങാടിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു. 

Also Read: ആലുവയിൽ മെട്രോ തൂണിലേയ്ക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി; രണ്ട് പേർ മരിച്ചു

ഇദ്ദേഹത്തിന്റെ കൈകളിൽ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്.  ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന നിലയിലായിരുന്നു കാർ. ഡ്രൈവർ സീറ്റിനു സമീപമുള്ള സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

Also Read: 30 വർഷത്തിന് ശേഷം ശനി വക്രി; ഈ രാശിക്കാർക്കിനി അടിപൊളി നേട്ടങ്ങൾ മാത്രം!

വ്യാഴാഴ്ച ഉച്ചമുതൽ കാർ ഇവിടെ ഉണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു. ഒടുവിൽ സംശയം തോന്നിയ നാട്ടുകാർ രാത്രി നടത്തിയ പരിശോധനയിലാണ് മൃതദേഹം കയറിനുള്ളിൽ കണ്ടെത്തിയത്. പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും രാത്രി പത്തരയോടെ മൃതദേഹം കാറിൽനിന്ന്‌ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News