Poyyamozhi movie: നിഗൂഢ വനത്തിൽ ഇരയും വേട്ടക്കാരനും നടത്തുന്ന യാത്ര; "പൊയ്യാമൊഴി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ആദ്യ പ്രദർശനം കാൻ ഫെസ്റ്റിവലിൽ

Poyyamozhi Movie First Look Poster: ടിനി ഹാൻഡ്സ്  പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന "പൊയ്യാമൊഴി"യുടെ ആദ്യ പ്രദർശനം ഫ്രാൻസിൽ മെയ് 19-ന് കാൻസ് ഫെസ്റ്റിവലിൽ നടക്കും.

Written by - Zee Malayalam News Desk | Last Updated : May 16, 2024, 05:11 PM IST
  • ശരത് ചന്ദ്രൻ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി നിർവ്വഹിക്കുന്നു
  • എംആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു
Poyyamozhi movie: നിഗൂഢ വനത്തിൽ ഇരയും വേട്ടക്കാരനും നടത്തുന്ന യാത്ര; "പൊയ്യാമൊഴി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ആദ്യ പ്രദർശനം കാൻ ഫെസ്റ്റിവലിൽ

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ടിനി ഹാൻഡ്സ്  പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന "പൊയ്യാമൊഴി"യുടെ ആദ്യ പ്രദർശനം ഫ്രാൻസിൽ മെയ് 19-ന് കാൻസ് ഫെസ്റ്റിവലിൽ നടക്കും.

വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കുന്ന കാൻ ചലച്ചിത്ര മേളയിലെ ഫിലിം മാർക്കറ്റിൽ പ്രീമിയർ പ്രദർശനം നടക്കുന്നു. 2024 മെയ് 19ന് എട്ട് മണിക്ക് പലൈസ് എച്ച് തിയേറ്ററിലാണ് 'പൊയ്യാമൊഴി'യുടെ ആദ്യ പ്രദർശനം. ശരത് ചന്ദ്രൻ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി നിർവ്വഹിക്കുന്നു.

ALSO READ: ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന കാലൻ്റെ തങ്കക്കുടം ഒരുങ്ങുന്നു

എംആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ- അഖിൽ പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ കൺട്രോളർ- സന്തോഷ് ചെറുപൊയ്ക, ആർട്ട്- നാഥൻ മണ്ണൂർ. കളറിസ്റ്റ്- ജയദേവ് തിരുവെയ്പ്പതി, സൗണ്ട് ഡിസൈൻ- തപസ് നായിക്, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- റോസ് റജിസ്, സ്റ്റിൽസ്- ജയപ്രകാശ്, പരസ്യക്കല- എംസി രഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റ്റൈറ്റസ് അലക്‌സാണ്ടർ.

അസോസിയേറ്റ് ഡയറക്ടർ- റെന്നറ്റ്, ആക്ഷൻ- ആൽവിൻ അലക്സ്, അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത് സൂര്യ, സുധി പാനൂർ, ഓഫീസ് നിർവഹണം-ഹരീഷ് എവി, ഓൺലൈൻ മീഡിയ- മഞ്ജു ഗോപിനാഥ്‌. കൊടൈക്കനാൽ, വാഗമൺ, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു"പൊയ്യാമൊഴി"യുടെ ചിത്രീകരണം. പിആർഒ- എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News