Kollam: ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണനല്ലൂരിൽ പൊലിഞ്ഞത് 3 ജീവനുകൾ

Three Drowned To Death: മുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്ക് മുളയറക്കുന്ന് കാഞ്ഞിരംകണ്ടത്തിൽ ചെളിയെടുത്തുണ്ടായ വലിയ വെള്ളക്കെട്ടിലാണ് അപകടം നടന്നത്. 

Written by - Ajitha Kumari | Last Updated : May 4, 2024, 06:55 AM IST
  • നെടുമ്പന മുട്ടയ്ക്കാവിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു
  • സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ്
  • കാഞ്ഞിരംകണ്ടത്തിൽ ചെളിയെടുത്തുണ്ടായ വലിയ വെള്ളക്കെട്ടിലാണ് അപകടം നടന്നത്
Kollam: ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണനല്ലൂരിൽ പൊലിഞ്ഞത് 3 ജീവനുകൾ

കൊല്ലം: നെടുമ്പന മുട്ടയ്ക്കാവിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. കൊല്ലം പള്ളിത്തോട്ടം ഡിപ്പോപ്പുരയിടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ അർഷാദിന്റെ ഭാര്യ സജിന, ഇവരുടെ ബന്ധുവായ തിരുവനന്തപുരം സ്വദേശികളായ സബീർ, ഭാര്യ സുമയ്യ എന്നിവരാണ് മരിച്ചത്.

Also Read: മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ കുളിക്കാനിറങ്ങിയ മുത്തശിയും കൊച്ചുമകളും മുങ്ങിമരിച്ചു

സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ്. മുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്ക് മുളയറക്കുന്ന് കാഞ്ഞിരംകണ്ടത്തിൽ ചെളിയെടുത്തുണ്ടായ വലിയ വെള്ളക്കെട്ടിലാണ് അപകടം നടന്നത്. മൂന്നുപേരും ഒന്നിച്ച് കുളിക്കാൻ എത്തിയതായിരുന്നു ഇവിടെ. കരയിൽ നിന്ന് 20 അടിയോളം വെള്ളത്തിലേക്കിറങ്ങിയ സജിന മുങ്ങിത്താഴുന്നത് കണ്ട് സബീറും സുമയ്യയും രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.

Also Read: ശുക്ര-സൂര്യ സംഗമത്തിലൂടെ ശുക്രാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര വിജയം ഒപ്പം സാമ്പത്തിക നേട്ടവും

പക്ഷെ സജിനയുടെ അടുത്തെത്തുന്നതിന് മുമ്പ് ഇവരും മുങ്ങിത്താഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്. സബീറും സുമയ്യയും സജിനയും മുട്ടയ്ക്കാവിന് സമീപം മുളവറക്കുന്ന് ബിജു ഭവനിൽ രണ്ടാഴ്ച മുമ്പാണ് വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ഇതിനു മുമ്പ് ഇവരെല്ലാം കായംകുളം വള്ളികുന്നത്തെ സജിനയുടെ വീട്ടിലായിരുന്നു താമസം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News