Accident Death: ഓടുന്ന ട്രെയിനിൽ നിന്നും വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു

Train Accident: യുവതി ചെന്നൈ എഗ്മോര്‍- കൊല്ലം എക്സ്പ്രസില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം.  ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നുവെങ്കിലും യുവതി ട്രെയിനില്‍ നിന്ന് വീണ വിവരം ആദ്യം അവർ അറിഞ്ഞിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : May 3, 2024, 02:57 PM IST
  • ഓടുന്ന ട്രെയിനിൽ നിന്നും വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു
  • തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരിയാണ് മരിച്ചത്
  • ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയ സമയത്ത് ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു
Accident Death: ഓടുന്ന ട്രെയിനിൽ നിന്നും വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു

ചെന്നൈ: ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. സംഭവം നടന്നത് തമിഴ്‌നാട്ടിലാണ്. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരിയാണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയ സമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: സുരേഷ് റെയ്‌നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

യുവതി ചെന്നൈ എഗ്മോര്‍- കൊല്ലം എക്സ്പ്രസില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം.  ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നുവെങ്കിലും യുവതി ട്രെയിനില്‍ നിന്ന് വീണ വിവരം ആദ്യം അവർ അറിഞ്ഞിരുന്നില്ല. പിന്നീടാണ് കസ്തൂരി ട്രെയിനില്‍ ഇല്ലെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ ട്രെയിന്‍ നിര്‍ത്തുന്നതിന് ചങ്ങല വലിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് തകരാറിലായിരുന്നു. തുടര്‍ന്ന് അടുത്ത കമ്പാര്‍ട്ട്മെന്റില്‍ പോയി ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി. അപ്പോഴേയ്ക്ക് ട്രെയിന്‍ എട്ട് കിലോമീറ്ററോളം മുന്നോട്ടു പോയിരുന്നു. 

Also Read: ചതുർഗ്രഹി യോഗത്തിലൂടെ 4 രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

തുടര്‍ന്ന് ബന്ധുക്കള്‍ പാളത്തിലൂടെ പിറകിലേക്ക് നടന്ന് പരിശോധന നടത്തിയെങ്കിലും കസ്തൂരിയെ കണ്ടെത്താനായില്ല. അപകടം നടന്നത് വ്യാഴാഴ്ച രാത്രി ഉലുന്തൂര്‍പേട്ടിനും വിരുദാചലത്തിനും ഇടയിലായിരുന്നു. തുടർന്ന് ബന്ധുക്കൾ ടെയിനില്‍ വിരുദാചലം സ്റ്റേഷനിലെത്തി റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കൊടുവില്‍ മൂന്നുമണിക്കൂറിനു ശേഷമാണ്  യുവതി വീണുകിടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ സാധിച്ചത്. അപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. 

Also Read: 30 വർഷത്തിന് ശേഷം ശനി വക്രി; ഈ രാശിക്കാർക്കിനി അടിപൊളി നേട്ടങ്ങൾ മാത്രം!

കസ്തൂരിയുടെ ബേബിഷവര്‍ ചടങ്ങ് വെള്ളിയാഴ്ച നടക്കാനിരിക്കെയായിരുന്നു ഈ അപകടം.  ചടങ്ങിനായാണ് യുവതിയും കുടുംബവും ചെന്നൈയില്‍ നിന്നും തെങ്കാശിയിലേക്ക് യാത്രതിരിച്ചത്.  ഒൻപത് മാസം മുൻപാണ് ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറുമായി കസ്തൂരിയുടെ വിവാഹം കഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News