Budh Gochar 2024: ബുധൻ സ്വരാശിയായ മിഥുനത്തിലേക്ക്; 7 രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജൂൺ 14 ന് മിഥുന രാശിയിലേക്ക് പ്രവേശിക്കും. സംസാരം ബുദ്ധി എന്നിവയുടെ അധിപനായ ബുധന്റെ രാശിമാറ്റം ഈ 7 രാശിക്കാരെ ബാധിക്കും.

Written by - Ajitha Kumari | Last Updated : May 4, 2024, 02:39 PM IST
  • ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജൂൺ 14 ന് മിഥുന രാശിയിലേക്ക് പ്രവേശിക്കും
  • ഗ്രഹങ്ങളുടെ അധിപനായ ബുധൻ മിഥുനം, കന്നി രാശികളുടെ അധിപനാണ്
Budh Gochar 2024: ബുധൻ സ്വരാശിയായ മിഥുനത്തിലേക്ക്; 7 രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

Mercury Transit 2024: ഗ്രഹങ്ങളുടെ അധിപനായ ബുധൻ മിഥുനം, കന്നി രാശികളുടെ അധിപനാണ്. ജ്യോതിഷമനുസരിച്ച് ബുധൻ സംസാരം, ബുദ്ധി, ചാതുര്യം, ആശയവിനിമയം, മാധ്യമങ്ങൾ, വാണിജ്യം മുതലായവയുടെ കാരക ഗ്രഹമാണ്. 2024 ജൂൺ 14 ന് ബുധൻ ഇടവ രാശിയിൽ നിന്നും മിഥുന രാശിയിലേക്ക് സംക്രമിക്കും.

Also Read: മെയ് മാസത്തിൽ ഇരട്ട രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യച്ചെപ്പ് തുറക്കും, നിങ്ങളും ഉണ്ടോ?

ബുധൻ്റെ സംക്രമണം ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും ബാധിക്കും. ജൂൺ 14 ന് ബുധൻ സ്വന്തം ഗൃഹത്തിൽ രാശിപരിവർത്തനം നടത്തുന്നതിലൂടെ ഈ 7 രാശിക്കാർക്ക് വളരെ അനുകൂലമായ ഫലമുണ്ടാകും. ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

മേടം (Aries): മിഥുന രാശിയിൽ ബുധൻ സംക്രമിക്കുന്നത് മേട രാശിക്കാരുടെ ധൈര്യം വർദ്ധിപ്പിക്കും. ജോലി മാറ്റത്തിന് സാധ്യത, ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള നല്ല അവസരങ്ങമുണ്ട്, അത് നിങ്ങളെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകും. ആരോഗ്യം നന്നായിരിക്കും.

Also Read: 12 വർഷത്തിനു ശേഷം നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു, സമ്പത്തിൽ ആറാടും!

 

ഇടവം (Taurus): മിഥുന രാശിയിൽ ബുധൻ സംക്രമിക്കുന്നതിലൂടെ ഇടവ രാശിക്കാരുടെ വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ യോഗമുണ്ടാകും,  വാഹനമോ സ്ഥലമോ വീടോ വാങ്ങാൻ ഈ സമയം ഇവർക്ക് യോഗമുണ്ട്,  ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് അനുകൂലമായ സമയം. ആരോഗ്യവും ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

കന്നി (Virgo):  മിഥുന രാശിയിലെ ബുധൻ്റെ സംക്രമണം കന്നി രാശിക്കാർക്ക് ശുഭകരമായിരിക്കും.   കന്നിയും ബുധൻ്റെ സ്വന്തം രാശി കൂടിയാണ്.  ഈ സമയം ഇവർക്ക് ബിസിനസിൽ വലിയ നേട്ടമുണ്ടാകും, അവിവാഹിതർക്ക് മികച്ച ബന്ധങ്ങൾ വന്നുചേരും, വിദ്യാർത്ഥികൾക്ക് അവരുടെ കരിയറിൽ മികച്ച ഫലങ്ങൾ ലഭിക്കും.

Also Read: ശുക്ര-സൂര്യ സംഗമത്തിലൂടെ ശുക്രാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര വിജയം ഒപ്പം സാമ്പത്തിക നേട്ടവും

 

ചിങ്ങം (Leo):  സാമ്പത്തിക ഇടപാടുകൾക്ക് ചിങ്ങം രാശിക്കാർക്ക് മിഥുന രാശിയിലെ ബുധൻ്റെ സംക്രമണം ശുഭകരമായിരിക്കും.  ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്, അത് വലിയ പ്രയോജനമുണ്ടാക്കും, നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. ആരോഗ്യത്തിൻ്റെ കാര്യത്തിൽ അൽപം ജാഗ്രത പുലർത്തേണ്ടി വരും.

തുലാം (Libra):  മിഥുന രാശിയിലെ ബുധൻ്റെ സംക്രമണം തുലാം രാശിക്കാർക്ക് ജോലിസ്ഥലത്ത് മികച്ച ഫലങ്ങൾ നൽകാനുള്ള അവസരങ്ങൾ സൃഷ്ടിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. വിദ്യാർത്ഥികളുടെ ഉദ്യോഗത്തിൽ പുരോഗതിയുണ്ടാകും. മാധ്യമ വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കും, ബിസിനസുമായി ബന്ധപ്പെട്ട് ഒരു ദീർഘയാത്ര പോകാനുള്ള സാധ്യതയുണ്ട്.

Alsoi Read: ശനി കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

ധനു (Sagittarius): മിഥുന രാശിയിൽ ബുധൻ്റെ സംക്രമണം ധനു രാശിക്കാർക്ക് ഗുണകരമായിരിക്കും. ഇവർക്ക് ഈ സമയം ധനനേട്ടം, കുടുംബാംഗങ്ങളുമായും പങ്കാളികളുമായും ഉള്ള ബന്ധം മെച്ചപ്പെടും, ആത്മീയ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, വിദ്യാർത്ഥികൾക്ക് അവരുടെ കരിയറിൽ നിരവധി പുതിയ അവസരങ്ങൾ ലഭിക്കും. ഏത് ജോലിയിലും നിങ്ങൾക്ക് കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും.

മകരം (Capricorn):  മിഥുന രാശിയിലെ ബുധന്റെ സംക്രമണം  മകരം രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. വിദ്യാർത്ഥികൾക്ക് അവരുടെ കരിയറിലെ പ്രോജക്ടുകളിൽ നിന്ന് നേട്ടം ലഭിക്കും. ജീവിതത്തിൽ സാമ്പത്തിക സ്ഥിരതയുണ്ടാകും. പ്രണയ ജീവിതം സന്തോഷകരമായിരിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News