Horoscope Today: ഈ രാശിക്കാരുടെ ജീവിതത്തിൽ ഇന്ന് അനിഷ്ട സംഭവങ്ങൾ നടക്കും; ഇവർക്ക് ഇന്ന് അടിപൊളി ദിനം! സമ്പൂർണ്ണ രാശിഫലം

Today's horoscope in Malayalam 2024 May 4: ജ്യോതിഷ ശാസ്ത്രത്തിൽ 12 രാശികളാണ് ഉള്ളത്. ഓരോ രാശികൾക്കും അതിൻ്റേതായ സവിശേഷതകളുണ്ട്. ഇന്നത്തെ ദിവസം 12 രാശികളില്‌ ചിലരുടെ ജീവിതത്തിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറും. എന്നാൽ മറ്റ് ചില രാശിക്കാർക്ക് തൊടുന്നതെല്ലാം പൊന്നാകുന്ന അടിപൊളി ദിനമാണ്.

 

മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശിക്കാരുടെ ജീവിതത്തിൽ ഇന്ന് അരങ്ങേറാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചില സൂചനകളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് പ്രകാരം മുന്നോട്ട് പോകൂ.  

1 /12

മേടം: മേടം രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസമായാണ് കാണുന്നത്. ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് തൊഴിലവസരങ്ങൾ മുന്നിൽ തുറന്നുവരും. ആരോഗ്യം മികച്ചത് ആയിരിക്കും. മനസ്സിന് ശാന്തത ലഭിക്കും.  

2 /12

 ഇടവം: ഇന്ന് പൊതുവിൽ അത്ര നല്ല ദിവസമല്ല. കർമ്മ രംഗത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. പല കാരണങ്ങളാൽ മനസ്സ് ആകുലപ്പെടും. അതേസമയം ബിസിനസ്സുകാർക്ക് പൊതുവിൽ അല്പം നല്ല ദിനമായി കാണുന്നു.  

3 /12

മിഥുനം: ജോലി സംബന്ധമായ ബുദ്ധിമുട്ടുകൾ കുറയും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് നല്ല ദിവസം അല്ല. ചില അനിഷ്ട സംഭവങ്ങൾ സംഭവിക്കുകയും കുടുംബത്തിൽ ദുഃഖകരമായ ചില കാര്യങ്ങൾ നടക്കുവാൻ സാധ്യത കാണുന്നു.  

4 /12

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസം ആയിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുകയും പുതിയ ബന്ധങ്ങൾ ആരംഭിക്കുവാൻ സാധ്യത കാണുന്നു. ജനപ്രീതി ലഭിക്കും. മൊത്തത്തിൽ ഇന്ന് മനസ്സിന് സമാധാനം ലഭിക്കുന്നത് ആയിരിക്കും.  

5 /12

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് പൊതുവിൽ അനുകൂലമായ ദിവസമാണ്. ജോലി അന്വേഷിക്കുന്നവർക്ക് ഇന്ന് അതിനുള്ള വഴിയൊരുങ്ങും. ബിസിനസുകാരെ സംബന്ധിച്ച് ബിസിനസിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കുടുംബത്തിൽ ഇന്ന് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും.  

6 /12

കന്നി: കന്നി രാശിക്കാർക്ക് ഇന്ന് ഉയർച്ചകളും താഴ്ചകളും എത്തുന്ന ദിവസമാണ്. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് നന്നായിരിക്കും. കോടതിയിൽ ഏതെങ്കിലും കേസ് നടക്കുന്നുണ്ടെങ്കിൽ ഇന്ന് നിങ്ങൾക്ക് അതിനു അനുകൂലമായ വിധി വരണം എന്നില്ല. ശത്രുക്കൾ കൂടുതൽ സജീവമാകും. ഇന്ന് പല തർക്കങ്ങളും നേരിടേണ്ടി വരും. അതിനാൽ സംസാരിക്കുമ്പോൾ മിതത്വം പാലിക്കുക. എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ശ്രദ്ധയോടെയും ചിന്തിച്ചു മാത്രം കൈകാര്യം ചെയ്യുക.  

7 /12

തുലാം: തുലാം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ആരോഗ്യം മോശമാകാനുള്ള സാധ്യത കാണുന്നു. പണം സംബന്ധിച്ച് ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുക. എന്നാൽ പ്ലാനിങ്ങോടെ മുന്നോട്ട് പകുകയാണെങ്കിൽ ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ ലാഭം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.  

8 /12

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഇന്ന് അല്പം മോശം ദിവസമായാണ് കാണുന്നത്. വാഹനം ഓടിക്കുന്നവർ വളരെയധികം ശ്രദ്ധിക്കുക കാരണം നിങ്ങളുടെ ചില അശ്രദ്ധകൾ വലിയ അപകടത്തിലേക്ക് നയിക്കാൻ സാധ്യത കാണുന്നു. ജോലിയിടങ്ങളിൽ വിഷമതകൾ അനുഭവിച്ചേക്കാം. നിങ്ങളുടെ സംസാരത്തിൽ നിയന്ത്രണം പാലിക്കുക.  

9 /12

ധനു: ധനു രാശിക്കാർ ഇന്ന് പൊതുവിൽ നല്ല ദിവസം ആയിരിക്കും. തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ സംഭവിക്കും. കുടുംബത്തിൽ അന്തരീക്ഷം പൊതുവിൽ നല്ലത് ആയിരിക്കും.  

10 /12

മകരം: മകരം രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസമായാണ് കാണുന്നത്. ബിസിനസിൽ മെച്ചം ഉണ്ടാകും. സാമ്പത്തികമായി പലയിടങ്ങളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കുടുംബത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കാനുള്ള സാധ്യത.  

11 /12

കുംഭം: കുംഭം രാശിക്കാർക്ക് ഇന്ന് പൊതുവിൽ വളരെ നല്ല ദിവസമാണ്. നല്ല പ്ലാനിങ്ങോടു കൂടി മുന്നോട്ടു പോയാൽ പലകാര്യങ്ങളും മനോഹരമായി പൂർത്തിയാക്കാനുള്ള സാധ്യത കാണുന്നു. ബിസിനസ്സിൽ ഉയർച്ച, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനുള്ള സാധ്യത എന്നിവ കാണുന്നു.  

12 /12

 മീനം: മീനം രാശിക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ബിസിനസ്സിൽ നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കണം. പല അസുഖങ്ങളും പിടിപെടാനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ പല അസ്വസ്ഥകളും ഉണ്ടാവുകയും അത് മനസ്സിനെ ആകുല പെടുത്തുകയും ചെയ്യും.

You May Like

Sponsored by Taboola