Sunil Chhetri retires: 'ദി മാന്‍, ദി മിത്ത്, ദി ലജന്‍ഡ്'; ഇതിഹാസ താരം സുനില്‍ ഛേത്രി ബൂട്ടഴിക്കുന്നു

Sunil Chhetri Announces Retirement: ജൂണ്‍ 6ന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് ക്വാളിഫയര്‍ മത്സരത്തോടെ കളിക്കളത്തിനോട് വിട പറയുമെന്നാണ് 39കാരനായ ഛേത്രി അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 16, 2024, 03:24 PM IST
  • 2002ല്‍ മോഹന്‍ ബഗാന് വേണ്ടി ബൂട്ടണിഞ്ഞാണ് ഛേത്രി കരിയര്‍ ആരംഭിക്കുന്നത്.
  • 39കാരനായ ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി 150 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
  • ഇതിനോടകം തന്നെ 96 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.
Sunil Chhetri retires: 'ദി മാന്‍, ദി മിത്ത്, ദി ലജന്‍ഡ്'; ഇതിഹാസ താരം സുനില്‍ ഛേത്രി ബൂട്ടഴിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമായ സുനില്‍ ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച 9 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഇതിഹാസ താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 39കാരനായ ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി 150 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 94 ഗോളുകളാണ് ഛേത്രി അടിച്ചുകൂട്ടിയത്. 

ജൂണ്‍ 6ന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് ക്വാളിഫയര്‍ മത്സരം തന്റെ അവസാന മത്സരമാകുമെന്നാണ് ഛേത്രി അറിയിച്ചിരിക്കുന്നത്. 2005 ജൂണ്‍ 12ന് പാകിസ്താനെതിരെയാണ് ഛേത്രി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടാനും ഛേത്രിയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് ഗോളുകള്‍ വാരിക്കൂട്ടിയ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളിലെ തന്നെ എക്കാലത്തെ മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളായി മാറി. 

ALSO READ: ഐപിഎൽ പ്ലേ ഓഫ്; പന്ത് ആർസിബിയുടെ കോർട്ടിൽ, ഇനിയാണ് കളി

ഇന്ന് ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന നാലാമത്തെ താരവും ആക്ടീവ് പ്ലയേഴ്‌സില്‍ മൂന്നാമത്തെ താരവുമാണ് സുനില്‍ ഛേത്രി. ഇതിഹാസ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍), ലയണല്‍ മെസി (അര്‍ജന്റീന) എന്നിവര്‍ മാത്രമാണ് ഛേത്രിയ്ക്ക് മുന്നിലുള്ളത്. ഒരു ഘട്ടത്തില്‍ ലയണല്‍ മെസിയെ പോലും മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താന്‍ ഛേത്രിയ്ക്ക് കഴിഞ്ഞിരന്നു. 

2002ല്‍ മോഹന്‍ ബഗാന് വേണ്ടി ബൂട്ടണിഞ്ഞാണ് സുനില്‍ ഛേത്രി പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. ഇതിന് ശേഷം 2010ല്‍ യുഎസ്എയിലെ കന്‍സാസ് സിറ്റി വിസാര്‍ഡ്‌സിന് വേണ്ടിയും 2012ല്‍ പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിംഗ് സിപി റിസേര്‍വ്‌സിന് വേണ്ടിയും ഛേത്രി കളത്തിലിറങ്ങി. ഈസ്റ്റ് ബംഗാള്‍, ഡെംപോ, മുംബൈ സിറ്റി എഫ്‌സി, ബെംഗളൂരു എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഛേത്രി കളിച്ചിട്ടുണ്ട്. നെഹ്‌റു കപ്പ് (2007, 2009, 2012), സാഫ് ചാമ്പ്യന്‍ഷിപ്പ് (2011, 2015, 2021), ഐ-ലീഗ് (2014, 2016), സൂപ്പര്‍ കപ്പ് (2018) തുടങ്ങി നിരവധി കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കി. 

27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ പങ്കെടുത്ത എഎഫ്‌സി ഏഷ്യന്‍ കപ്പിലെ ഛേത്രിയുടെ പ്രകടനം എന്നും ഓര്‍മ്മിക്കപ്പെടും. ആതിഥേയരായ ഇന്ത്യ തന്നെ കിരീടം ചൂടിയപ്പോള്‍ ഛേത്രിയുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. താജിക്കിസ്താനെതിരെ നടന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വിജയിച്ചത്. ഹാട്രിക്ക് നേട്ടത്തോടെ ഛേത്രി കളിയിലെ താരമാകുകയും ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News