IND vs AFG : ലക്ഷ്യം വൈറ്റുവാഷ്; ഇന്നെങ്കിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുമോ?

IND vs AFG India Playing Eleven : മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കിയ ഇന്ത്യ ഇന്ന് വൈറ്റുവാഷ് ലക്ഷ്യമിടുന്നത്

Written by - Jenish Thomas | Last Updated : Jan 17, 2024, 09:56 AM IST
  • ബെംഗളൂരുവിൽ വെച്ചാണ് ഇന്നത്തെ മത്സരം
  • പരമ്പര 2-0ത്തിന് ഇന്ത്യ മുന്നിൽ
  • ഇന്ത്യക്ക് ലക്ഷ്യം വൈറ്റുവാഷ്
IND vs AFG : ലക്ഷ്യം വൈറ്റുവാഷ്; ഇന്നെങ്കിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കുമോ?

IND vs AFG 3rd T20I : അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പര വൈറ്റുവാഷ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബെംഗളൂരുവിൽ ഇറങ്ങും. നിലവിൽ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. അതേസമയം ആശ്വാസ വിജയം തേടിയാണ് ആതിഥേയർ ഇന്ന് ദക്ഷിണേന്ത്യൻ നഗരത്തിൽ മത്സരക്കാൻ ഇറങ്ങും. അതേസമയം സഞ്ജു സാംസൺ ഉൾപ്പെടെ പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അവസരം ലഭിക്കാത്ത താരങ്ങൾക്ക് ഇന്ന് പ്ലേയിങ് ഇലവനിൽ എത്തുമോ എന്നറിയാനും കാത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും.

സഞ്ജുവിന് പുറമെ അവേശ് ഖാൻ, കുൽദീപ് യാദവ് എന്നിവരാണ് പ്ലേയിങ് ഇലവനിലേക്ക് സാധ്യത തേടുന്നത്. സ്ക്വാഡിലെ നിലവിലെ ഒന്നാം നമ്പർ ടി20 സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയാണ്. മൊഹാലിയിലെ പ്രകടനം യുവതാരത്തിന് ഇൻഡോറിൽ അവസരം ലഭിച്ചു. അതേസമയം രണ്ടാം ടി20 റൺസൊന്നും പുറത്തായ താരത്തിന് പകരം സഞ്ജു ഇന്ന് പരിഗണിക്കാനാകും സാധ്യത.

ബോളിങ് മേഖലയിലെ രണ്ട് മാറ്റങ്ങൾ നടത്താനാകും സാധ്യതയുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പുറത്തിരുത്തിയ കുൽദീപ് യാദവും അവേശ് ഖാനും ഇന്ന് പ്ലേയിങ് ഇലവനിലേക്കെത്തിയേക്കും. രണ്ട് മത്സരങ്ങളിൽ പറയത്തക്ക പ്രകടനം പുറത്തെടുക്കാതിരുന്ന രവി ബിഷ്നോയി പകരം ചൈന ആർമ വൃസ്റ്റ് സ്പിന്നർ ബെംഗളൂരുവിൽ പന്തെറിഞ്ഞേക്കും. മുകേഷ് കുമാറിന് പകരമാകും അവേശ് ഖാൻ ഇന്ന് അവസരം ലഭിക്കുക. 

ALSO READ : IND vs AFG : കോലി ടി20യിലേക്ക് തിരികെ വന്നത് റൊണാൾഡോ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത് പോലെ; മുൻ ഇന്ത്യൻ താരം

ഇന്ത്യയുടെ സാധ്യത ഇലവൻ - രോഹിത് ശർമ (ക്യാപ്റ്റൻ), യശ്വസ്വി ജയ്സ്വാൾ, വിരാട് കോലി, ശിവം ദൂബെ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, അവേശ് ഖാൻ, കുൽദീപ് യാദവ്

അഫ്ഗാന്റെ സാധ്യത ഇലവൻ - റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മത്ത് ഷാ, അസ്മത്തുള്ള ഒമർസായി, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, കരീം ജനത്, ഫസൽഹഖ് ഫാറൂഖി, നവീൻ-ഉൽ-ഹഖ്, മുജീബ് ഉർ റഹ്മാൻ.

ഇരു ടീമിന്റെയും സ്ക്വാഡുകൾ

ഇന്ത്യ : രോഹിത് ശർമ്മ, വിരാട് കോലി, സഞ്ജു സാംസൺ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അവേഷ് ഖാൻ, ജിതേഷ് ശർമ്മ, റിങ്കു സിംഗ്, മുകേഷ് കുമാർ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, ശുഭ്മാൻ ഗിൽ, അർഷ്ദീപ് സിംഗ്, തിലക്വി ജയ്സ്വാൾ വർമ്മയും രവി ബിഷ്‌ണോയിയും.

അഫ്ഗാൻ: മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, നജിബുള്ള സദ്രാൻ, റഹ്മത്ത് ഷാ, ഷറഫുദ്ദീൻ അഷ്‌റഫ്, ഫരീദ് അഹ്മദ്, റാഷിദ് ഖാൻ, ഹസ്രത്തുള്ള സസായി, കരീം ജനത്ത്, നവീൻ-ഉൽ-ഹഖ്, ഇക്രം അലിഖിൽ, അസ്മത്തുള്ള ഒമർസായി, ഇബ്രാഹിം സദ്‌റാൻ, ഇബ്രാഹിം സദ്രാൻ, ഇബ്രാഹിം സദ്രാൻ, , ഫസൽഹഖ് ഫാറൂഖി, റഹ്മാനുള്ള ഗുർബാസ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News