Mahalakshmi Rajayoga 2024: ചൊവ്വ-ശുക്ര സംഗമം സൃഷ്ടിക്കും മഹാലക്ഷ്മി യോഗം; ഇത്തവണത്തെ ഹോളി ഇവർ ശരിക്കും പൊളിക്കും!

Shukra Mangal Yuti 2024: ശുക്രൻ്റെയും ചൊവ്വയുടെയും കൂടിച്ചേരലിലൂടെ കുംഭത്തിൽ മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെ ഹോളിക്ക് മുമ്പ് ചില രാശിക്കാർക്ക് വ്യാപാരത്തിലും ബിസിനസ്സിലും വൻ ലാഭം ലഭിക്കാനുള്ള ശുഭകരമായ അവസരമുണ്ടാകും.

Mahalaxmi Rajayoga 2024: ഈ മാസം ശുക്രനും ചൊവ്വയും രാശിമാറി കുംഭത്തിൽ പ്രവേശിക്കുന്നതോടെ അതിശയകരമായ ഒരു യോഗം സൃഷ്ടിക്കും. ധനത്തിന്റെ ദേവൻ എന്നറിയപ്പെടുന്ന ശുക്രൻ മാർച്ച് 7 ന് കുംഭരാശിയിൽ പ്രവേശിച്ചു.

1 /7

Mahalaxmi Rajyog 2024: ഈ മാസം ശുക്രനും ചൊവ്വയും രാശിമാറി കുംഭത്തിൽ പ്രവേശിക്കുന്നതോടെ അതിശയകരമായ ഒരു യോഗം സൃഷ്ടിക്കും. ധനത്തിന്റെ ദേവൻ എന്നറിയപ്പെടുന്ന ശുക്രൻ മാർച്ച് 7 ന് കുംഭരാശിയിൽ പ്രവേശിച്ചു.  ഇനി മാർച്ച് 15 ന് ഗ്രഹങ്ങളുടെ സേനാപധി ചൊവ്വ കുംഭത്തിൽ പ്രവേശിക്കും

2 /7

ശുക്രൻ്റെയും ചൊവ്വയുടെയും കൂടിച്ചേരൽ മൂലം കുംഭത്തിൽ മഹാലക്ഷ്മീ രാജയോഗം രൂപപ്പെടുകയും ഹോളിക്ക് മുമ്പ് വ്യവസായ-വ്യാപാര മേഖലകളിൽ വൻ ലാഭം ലഭിക്കുന്നതിനുള്ള ശുഭകരമായ അവസരങ്ങളുണ്ടാകുകയും ചെയ്യും. ഈ യോഗം എല്ലാ രാശിക്കാരെയും സ്വാധീനിക്കുമെങ്കിലും ഈ 5 രാശിക്കാർക്ക് ശരിക്കും കളർഫുൾ ആയിരിക്കും.  ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം...   

3 /7

മേടം (Aries):  മഹാലക്ഷ്മി രാജയോഗം മേടം രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഈ യോഗത്തിലൂടെ ഇവരുടെ ഹോളി ഇത്തവണ ശരിക്കും പൊളിക്കും. ബിസിനസ്സിൽ പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ ലഭിക്കും, ജോലി ചെയ്യുന്നവർക്ക് ഹോളിക്ക് മുമ്പ് നല്ല ബോണസ് ലഭിക്കും, കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും, സമയം തെളിയും, കിട്ടില്ലെന്ന് വിചാരിച്ച പണം ഹോളിക്ക് മുൻപ് തിരിച്ചു കിട്ടും, ഈ രാശിക്കാരുടെ സമ്പത്ത് വർദ്ധിക്കും.  

4 /7

മിഥുനം (Gemini): മഹാലക്ഷ്മി യോഗത്തിലൂടെ മിഥുന രാശിക്കാരുടെ നല്ല ദിവസങ്ങൾക്ക് തുടക്കം കുറിക്കും.  ഇവർക്ക് ഈ സമയം വൻ ധനനേട്ടം ഉണ്ടാകും. ബിസിനസിൽ അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. ഒരു വലിയ ഡീൽ നിങ്ങൾക്ക് ലഭിക്കും. വിദേശത്ത് നിന്നും ബിസിനസ് ചെയ്യുന്നവർക്കും ഈ സമയം വലിയ നേട്ടങ്ങൾ ഉണ്ടാകും.  ധനാഭിവൃദ്ധി, ആഗ്രഹസാഫല്യം എന്നിവയുണ്ടാകും. ഭാഗ്യം കൂടെയുണ്ടാകും, ജോലിയിൽ സ്ഥാനക്കയറ്റവുമുണ്ടാകാം.  

5 /7

തുലാം (Libra): ശുക്ര-ചൊവ്വ സംഗമത്തിലൂടെ തുലാം രാശിക്കാരുടെ ജീവിതത്തിൽ നിന്നും എല്ലാത്തരം പ്രശ്‌നങ്ങളും നീങ്ങുകയും ബിസിനസ്സ് പലമടങ്ങ് വർധിക്കുകയും ചെയ്യും. സമ്പത്ത് സമ്പാദിക്കുന്നതിന് അനുകൂലമായ നിരവധി അവസരങ്ങൾ സൃഷ്ടിക്കും, ഈ സമയത്ത് നിങ്ങൾക്ക് സുഹൃത്തുക്കളിൽ നിന്ന് ചില വലിയ സഹായം ലഭിച്ചേക്കാം. ദീര് ഘനാളായി രോഗബാധിതരായിരുന്നവരുടെ ദുരിതങ്ങൾ മാറിക്കിട്ടും. ബാങ്ക് ബാലൻസ് വർദ്ധിക്കും, പുതിയ ബിസിനസ് തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് നല്ലതായിരിക്കും, ധനനേട്ടം ഉണ്ടാകും. 

6 /7

വൃശ്ചികം (Scorpio):  ഈ രാശിക്കാർക്കും ശുക്ര-ചൊവ്വ കൂടിച്ചേരൽ മൂലമുണ്ടാകുന്ന മഹാലക്ഷി യോഗം വലിയ നേട്ടങ്ങൾ നൽകും. ഇതിലൂടെ നിങ്ങളുടെ കുടുംബത്തിൽ സുഖവും ശാന്തിയും ഉണ്ടാകും. ബിസിനസ് നല്ലരീതിയിൽ വളരും,  നല്ല വരുമാനം ഉണ്ടക്കയം ഇതിലൂടെ വൻ സാമ്പത്തിക നേട്ടം ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും, ധന നിക്ഷേപവുമായി ബന്ധപ്പെട്ട നിങ്ങളുടെ പദ്ധതികൾ വിജയിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, നിങ്ങൾക്ക് ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങാണ് യോഗമുണ്ടാകും, ജോലിയുള്ളവർക്ക് അർഹിക്കുന്ന ആനുകൂല്യം ലഭിക്കും ഒപ്പം പ്രമോഷനും ഇഷ്ട സ്ഥലത്തേക്കുള്ള സ്ഥല മാറ്റവും ലഭിക്കും.  

7 /7

കുംഭം (Aquarius): ഈ രാശിക്കാർക്ക് ശുക്ര-ചൊവ്വസംയോഗം കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നൽകും. വളരെക്കാലമായി കാത്തിരുന്ന ശുഭ വാർത്തനിങ്ങളെ തേടി എത്തിയേക്കാം. പങ്കാളിത്തത്തോടെ ബിസിനസ്സ് ആരംഭിക്കുന്ന ആളുകൾക്ക് ഇത് നല്ല സമയമായിരിക്കും. സമ്പത്ത് വർദ്ധിക്കും, ധനലാഭം ഉണ്ടാകും.  അവിവാഹിതർക്ക് ഈ സമയം നല്ല ബന്ധം ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola