Surya Gochar: 9 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, ലഭിക്കും സ്ഥാനക്കയറ്റവും പ്രശസ്തിയും

Surya Gochar 2024 Positive Effects: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ്റെ സംക്രമണം കരിയർ, പുരോഗതി, പ്രശസ്തി, ആത്മവിശ്വാസം എന്നിവയിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ഈ മാസം സൂര്യൻ ശുക്രൻ്റെ രാശിയായ ഇടവത്തിലേക്ക് സംക്രമിക്കും

Surya Rashiparivartan 2024: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശിചക്രം മാറാറുണ്ട്. ഇതിലൂടെ ഒരു വർഷത്തിൽ തന്നെ 12 രാശികളിലൂടെ സഞ്ചരിക്കാറുമുണ്ട്.

1 /12

Surya Gochar 2024 positive effects: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ്റെ സംക്രമണം കരിയർ, പുരോഗതി, പ്രശസ്തി, ആത്മവിശ്വാസം എന്നിവയിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്.

2 /12

ഈ മാസം സൂര്യൻ ശുക്രൻ്റെ രാശിയായ ഇടവത്തിലേക്ക് സംക്രമിക്കും.  

3 /12

Surya Rashiparivartan 2024: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശിചക്രം മാറാറുണ്ട്. ഇതിലൂടെ ഒരു വർഷത്തിൽ തന്നെ 12 രാശികളിലൂടെ സഞ്ചരിക്കാറുമുണ്ട്. നിലവിൽ സൂര്യൻ മേട രാശിയിലാണ്. മെയ് 14 ന് ഇടവത്തിലേക്ക് സംക്രമിക്കും

4 /12

ഇടവത്തിലേക്കുള്ള സൂര്യൻ്റെ പ്രവേശനം  വളരെ പ്രധാനമാണ്. കാരണം സമ്പത്തും ആഡംബരവും ഭൗതിക സന്തോഷവും നൽകുന്ന ശുക്രൻ്റെ രാശിയാണ് ഇടവം. 

5 /12

ഇത്തരത്തിൽ സൂര്യൻ ശുക്രൻ്റെ രാശിയിൽ പ്രവേശിക്കുന്നത് എല്ലാ രാശികളിലും കാര്യമായ സ്വാധീനം ചെലുത്തും. ജൂൺ 15 വരെ സൂര്യൻ ഇടവത്തിലെ തുടരും.

6 /12

ഇതിലൂടെ 6 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.  ഒപ്പം  ഇക്കൂട്ടരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും. ഇവർക്ക് പുതിയ ജോലി, ശമ്പളത്തിൽ വർദ്ധനവ് എന്നിവ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...  

7 /12

മേടം (Aries): സൂര്യൻ്റെ ഈ രാശിമാറ്റം മേട രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.  ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം,  സാമ്പത്തിക സ്ഥിതി മികച്ചതാവും,  പുതിയ വരുമാന സ്രോതസ്സുകൾ തെളിയും, കരിയറിൽ പുരോഗതി എന്നിവയുണ്ടാകും ഒപ്പം എല്ലാ കാര്യങ്ങളായിലും വിജയമുണ്ടാകും.    

8 /12

ഇടവം (Taurus): സൂര്യൻ്റെ സംക്രമണം ഇടവ രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങള നൽകും.  കാരണം സൂര്യൻ മേടത്തിൽ നിന്നും ഇടവത്തിലേക്കാണ് വരുന്നത്.  അതുകൊണ്ടുതന്നെ ഇവർക്ക് ആഗ്രഹിച്ച ജോലി ലഭിക്കും, പ്രമോഷൻ-ഇൻക്രിമെൻ്റ് ലഭിക്കും, സർക്കാർ ജോലി നേടാനുള്ള ശ്രമങ്ങൾ വിജയിക്കും, ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്  അത് സാധ്യമാകും.    

9 /12

കർക്കടകം (Cancer): സൂര്യൻ്റെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് വലിയ സാമ്പത്തിക പുരോഗതിയുണ്ടാക്കും. ഇവർക്ക് ഈ സമയം പുതിയ ജോലി, പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ലാഭം ഉണ്ടാകും, ആദരവും ബഹുമാനവും വർദ്ധിക്കും, പ്രശസ്തി വർദ്ധിക്കും, ധനനേട്ടവും ഉണ്ടാകും.    

10 /12

ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ് അതുകൊണ്ടുതന്നെ ഇവർക്ക് എപ്പോഴും സൂര്യ കൃപയുണ്ടാകും.  കരിയറിൽ നേട്ടമുണ്ടാകും, പഴയ പ്രശ്നങ്ങൾ നീങ്ങും, ജോലിയിലും ബിസിനസ്സിലും സ്ഥിരതയുണ്ടാകും.  പ്രശസ്തി വർദ്ധിക്കും, പുതിയ ബന്ധങ്ങൾ ഉടലെടുക്കും, അത് നിങ്ങൾക്ക് ഗുണം ചെയ്യും.  

11 /12

കന്നി (Virgo): ഈ രാശിയിലെ ജോലിയുള്ളവർക്ക് സൂര്യൻ്റെ സംക്രമം നല്ലതായിരിക്കും. ഇവർക്ക് ഈ ഒരു മാസത്തെ സമയം കരിയറിൽ പുരോഗതിയുണ്ടാകും. നല്ല ഓഫറുകൾ ലഭിക്കും, ബിസിനസ് ക്ലാസിലുള്ളവർ പുതിയ സ്കീമുകളിൽ പ്രവർത്തിക്കും, അത് അവർക്ക് പ്രയോജനം ലഭിക്കും,  സാമ്പത്തിക സ്ഥിതി ശക്തമാകും.  

12 /12

ധനു (Sagittarius): സൂര്യൻ്റെ സംക്രമം ധനു രാശിക്കാർക്ക് സന്തോഷവും ഐശ്വര്യവും നൽകും. ഈ സമയം ഇവർക്ക് വാഹനം വാങ്ങാൻ യോഗമുണ്ടാകും. വലിയ ഒരു അവസരം ലഭിക്കും, നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സഫലമായേക്കാം, കുടുംബത്തിൽ സന്തോഷം ഉണ്ടാകും. പിതാവുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola